മീൻ വളർത്താനും അത് ഒരു വരുമാന മാർഗ്ഗം ആക്കാനും ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ നമുക്ക് ചുറ്റും ഉണ്ട് .അങ്ങനെ ഉള്ളവർക്ക് തീർച്ചയായും സഹായകരമാകുന്ന ഒരു വീഡിയോ ആണിത് .ഇത് ഒരു അക്വാ പോണിക്സ് രീതിയാണോ എന്ന് ചോദിച്ചാൽ അല്ല ബയോക്ളോക്ക് കൃഷി ആണോ എന്ന് ചോദിചാലും അല്ല.എന്നാൽ 1000 മത്സ്യങ്ങളെ ഒരു പ്രശ്നങ്ങളും ഇല്ലാതെ ഇവിടെ വളർത്തുന്നു.ഇത് അഞ്ചു മാസം വളരുകയും ആവറേജ് 350 ഗ്രാം തൂക്കം ലഭിക്കുകയും ചെയ്യുന്നു.വിളവെടുപ്പിന്റെ ആദ്യ ഭാഗമായി പിടിച്ച 100 മീനുകൾ മുപ്പത്തഞ്ചു കിലോ ഉണ്ടായിരുന്നു .കിലോ 225 രൂപ നിരക്കിൽ വിൽക്കുകയും ചെയ്തു .അതുഭുതം തോന്നേണ്ട കാര്യം ഇല്ല കുറച്ചു സമയവും മനസ്സും ഉണ്ടെങ്കിൽ നമുക്കും സിമ്പിളായി ഇത് ചെയ്തു എടുക്കാം.
ഇത് പോലെ ഒരു യൂണിറ്റ് സാധാരണക്കാർക്ക് സിമ്പിളായി ചെയ്യാൻ കഴിയും .കുള൦ തയ്യാറാക്കാൻ ശ്രമിക്കുമ്പോ വെള്ളത്തിന്റെ ph വയ്കതമായി ശ്രദ്ധിക്കണം .വിഡിയോയിൽ കാണുന്നത് പോലെ ചെയ്യാൻ ശ്രമിക്കണം.അത് പോലെ അമോണിയ ശ്രദ്ധിക്കണം.മത്സ്യ കൃഷി ചെയ്യുന്നവർ ഇ ടെസ്റ്റ് ചെയ്യുന്ന കിറ്റ് വാങ്ങി സൂക്ഷിക്കണം.മീനുകൾക്ക് ആവശ്യമായ ഭക്ഷണം ആണ് അസോള .ഇവിടെ കുളത്തിലെ വെള്ളം ഫിൽറ്റർ ചെയ്തു തെളിഞ്ഞ വെള്ളം കുളത്തിൽ എത്തും.വ്യക്തമായ വിവരങ്ങൾക്ക് വീഡിയോ കണ്ടു മനസിലാക്കാം.ഇവിടെ വള്ളം മാറ്റി കൊടുക്കേണ്ട ആവശ്യമില്ല എന്ന് പറയാം.
ആറു മീറ്റർ നീളവും വീതിയും ഉള്ള കുളം ആണ് ഇത് .ഏകദേശം 30000 ലിറ്റർ വെള്ളം ഇ കുളത്തിൽ ഉൾക്കൊള്ളും .ഏതൊരാൾക്കും സ്വന്തമായി ചെയ്യാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കിരിക്കുന്ന കുളം ആണ് ഇത്.ഇതിൽ ഏകദേശം 1000 മത്സ്യങ്ങൾ വളർത്തുന്നുണ്ട്.ഗപ്പി പോലെ ഉള്ള അലങ്കാര മത്സങ്ങളെയും ഇതിൽ വളർത്താൻ കഴിയും .കൂടുതൽ വിശദമായ വിവരങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവർക്ക് ഷെയർ ചെയ്യാം.