ഇന്നും 97.5 % ആളുകൾക്കും അറിയില്ല വഴിയിൽ ഒരു വൈദ്യുതി കമ്പി പൊട്ടി വീണാൽ എന്ത് ചെയ്യാം എന്ന്

0
616

കേരളത്തിൽ ഇപ്പോൾ മഴക്കാലം ആണ് .ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നു ഇതിനകം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് ദൃശ്യ മാധ്യമങ്ങളിൽ കൂടെ നൽകി കഴിഞ്ഞു.എന്നാലും മഴക്കാല അപകടങ്ങൾ കുറയുന്നില്ല .വർഷങ്ങൾ കഴിയുമ്പോൾ അപകടങ്ങൾ കൂടി കൂടി വരികയാണ് .ആളുകളുടെ ശ്രദ്ധക്കുറവ് ആണ് ഇതിനു പ്രധാന കാരണം.നാം തീർച്ചയായും ജാഗ്രത പാലിക്കേണ്ട സമയം ആണ് ഇത് .അപകടങ്ങൾ കുറയ്ക്കാനു സുരക്ഷിതമായി ഇരിക്കാനും ഇത് സഹായിക്കും.

ഇ മഴക്കാലത്ത് സംഭവിക്കുന്ന പ്രധാനപ്പെട്ട അപകടങ്ങളിൽ ഒന്നാണ് വൈദ്യുതി കമ്പികൾ വഴികളിൽ പൊട്ടി കിടക്കുന്നത് .ഇത് കണ്ടാൽ ഭൂരിപക്ഷം ആളുകൾക്കും എന്ത് ചെയ്യണം ആരെ അറിയിക്കണം എന്ന് അറിവ് ഉണ്ടാകില്ല .അങ്ങനെ ഉള്ളവർ തീർച്ചയായും താഴെ പറയുന്ന നമ്പറുകൾ സൂക്ഷിച്ചു സേവ് ചെയ്തു വെക്കുകയോ എഴുതി വെക്കുകയോ ചെയ്യാം.കാരണം ഇത് മൂലം നമുക്ക് രക്ഷിക്കാൻ കഴിയുന്നത് പലരുടെയും ജീവനുകൾ ആകാം .വൈദ്യുതി കമ്പികൾ പൊട്ടി വീണത് നിങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ ഇ നമ്പറിൽ അറിയിക്കാം 9496010101 അല്ലെങ്കിൽ നിങ്ങളുടെ സെക്ഷൻ ഓഫീസിലോ അറിയിക്കാം.

വൈദ്യുതി തടസ്സം നേരിട്ടാൽ നിങ്ങൾക്ക് 1912 എന്ന 24 മണിക്കൂറും പ്രവർത്തിക്കുന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാം .തീർച്ചയായും പലർക്കും അറിയാത്ത ഇ വിവരങ്ങൾ പരമാവധി ആളുകളിലേക്ക് എത്തിക്കാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here