ആറ് മണി ആകാറായപ്പോൾ സംഭവം വഷളായി തുടങ്ങി ശ്വാസം എടുക്കാൻ അങ്ങേ അറ്റം ബുദ്ധിമുട്ട് ആയി കുറിപ്പ്

0
628

തന്റെ കോവിഡ് ചികിത്സയും ഖത്തറിൽ ഉണ്ടായ ചികിത്സ അനുഭവങ്ങളും പറയുകയാണ് മിഥുൻ രാമചന്ദ്രൻ എന്ന ചെറുപ്പക്കാരൻ .സൂക്ഷിച്ചില്ല എങ്കിൽ കൊറോണ ജീവിത്തിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് ഖത്തറിൽ ജോലി ചെയ്യുന്ന മിഥുൻ രാമചന്ദ്രൻ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ സൂചിപ്പിക്കുന്നു .മിഥുൻ രാമചന്ദ്രൻ തന്റെ ഫേസ്ബുക്കിൽ കുറിച്ച വരികൾ ഇങ്ങനെ.

ദയവായി മുഴുവനും വായിക്കുവാൻ ശ്രമിക്കുക.സത്യം പറഞ്ഞാൽ ഇപ്പോൾ കൊറോണയെ ആർക്കും പേടി ഇല്ലാ.ഒരുപക്ഷെ കേരളത്തിൽ മരണ സംഖ്യ കുറവായത് കൊണ്ടായിരിക്കും ഈ ഒരു കാഴ്ചപ്പാട്. ഖത്തറിൽ വെച്ച് കൊറോണ വൈറസ് ബാധ ഏറ്റ ആൾ ആണ് ഞാൻ. ആ ഒരു അനുഭവത്തിൽ പറയുകയാണ്.തുടക്കത്തിൽ ഒരു പനി വന്നു. ആശുപത്രി യിൽ പോയി. ഏകദേശം രാവിലെ പതിനൊന്നു മണിക്ക് ആണ് ഹോസ്പിറ്റൽ പോയത്.ഡോക്ടർ മലയാളി ആയിരുന്നു. പുള്ളിക്കാരൻ പനിക്ക് ഉള്ള മരുന്ന് തന്നു എന്നിട്ട് സ്വാബ് ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. അങ്ങനെ ഉച്ചക്ക് ഒരു മണിക്ക് സ്വാബ് ടെസ്റ്റ് ചെയ്തു. അപ്പോഴൊക്കെ ചെറിയൊരു പനി മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. ആ സമയം ഒക്കെ ഞാൻ വിശ്വസിച്ചു, എനിക്ക് കൊറോണ ആയിരിക്കില്ലെന്ന്.റിസൾട്ട് നാളെ അറിയാം എന്ന് ലാബിലെ അധികൃതർ എന്നെ അറിയിച്ചു.

അങ്ങനെ ഞാൻ തിരിച്ചു എന്റെ അക്കോമഡേഷനിൽൽ പോയി. അന്ന് രാത്രിയും ഒരു കുഴപ്പവും ഇല്ലായിരുന്നു.പക്ഷേ പിറ്റേ ദിവസം രാവിലെ നാല് മണിക്ക് ഞാൻ ഉറക്കം എഴുന്നേറ്റു. കാരണം എനിക്ക് ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. വീണ്ടും കിടന്നു. ശ്വസിക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം ഉറങ്ങാൻ കഴിഞ്ഞില്ല.ഒരു ആറ് മണിയൊക്കെ ആകാറായപ്പോൾ സംഭവം വഷളായി തുടങ്ങി. ശ്വാസം എടുക്കാൻ അങ്ങേ അറ്റം ബുദ്ധിമുട്ട് ആയി. ഞാൻ ഉടൻ തന്നെ ഖത്തറിലെ മെഡിക്കൽ ഹെല്പ് ലൈനിൽ വിളിച്ചു. അവരോടു കാര്യം പറഞ്ഞു. അവർ എന്റെ വിഷാദ വിവരങ്ങൾ ചോദിച്ചു. ഞാൻ എല്ലാ വിവരങ്ങളും പറഞ്ഞു.വിവരങ്ങൾ എല്ലാം പരിശോധച്ച ശേഷം അവർ എന്നോട് പറഞ്ഞു, നിങ്ങളുടെ സ്വാബ് ടെസ്റ്റ് പോസിറ്റീവ് ആണ്. വേഗം പുറത്ത് ഇറങ്ങുക ആംബുലൻസ് ഉടൻ എത്തുമെന്ന്.അങ്ങനെ ആംബുലൻസ് വന്ന് എന്നെയും കൊണ്ട് ഹമദ് മെഡിക്കൽ ഹോസ്പിറ്റലിലേക്ക് പാഞ്ഞു.എന്റെ ബ്ലഡ് ഇ സി ജി ബ്രീത്തിങ് മായി ബന്ധപ്പെട്ട കുറച്ച് ടെസ്റ്റ് എന്തെക്കെയോ ചെയ്തു.ആ സമയത്ത് ഒക്കെ ഞാൻ മാനസികമായി ആകെ തളർന്നിരുന്നു. കാരണം എനിക്കും കൊറോണ ആയി കൂടെ ശ്വസിക്കാൻ ഉള്ള ബുദ്ധിമുട്ട്.

ടെസ്റ്റ് റിസൾട്ട് വന്ന ശേഷം ഒരു ഡോക്ടർ വന്നു.ഭാഗ്യത്തിന് അതും മലയാളി ആയിരുന്നു. ഡോക്ടർ എന്നോട് പറഞ്ഞ വാക്കുകൾ എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല.അത് ഇതായിരുന്നു മിഥുൻ നിങ്ങൾക്ക് ഒരുശാരീരിക പ്രശ്നങ്ങളും ഇല്ല. ശ്വസിക്കാൻ ചെറിയ ഒരു ബുദ്ധിമുട്ട് മാത്രമേ ഉള്ളൂ.അത് പേടിക്കേണ്ട കാര്യം ഇല്ലാ. വൈറസ് നിങ്ങളെ ഒന്ന് പിടിച്ചു കുലുക്കാൻ നോക്കിയതാണ്.പക്ഷേ നിങ്ങടെ ശരീരം അതിനെ നന്നായി പ്രതിരോധിച്ചു.പതിനാലു ദിവസം നന്നായി ആഹാരം ഒക്കെ കഴിച്ചു, എട്ട് മണിക്കൂർ ഉറങ്ങിയാൽ മാത്രം മതി.പേടിക്കേണ്ട കേട്ടോ ആ വക്കിൽ തന്നെ പകുതി ആശ്വാസം ലഭിച്ചു.പാരസെറ്റമോളും കുറച്ച് ആന്റിബയോട്ടിക് മരുന്നുകളും കഴിക്കാൻ തന്നു. അങ്ങനെ ഇരുപത്തൊന്നു ദിവസത്തിന് ശേഷം ഞാൻ കോവിഡ് നെഗറ്റീവ് ആയി. ആ ദിവസങ്ങളിൽ ഒന്നും പ്രേത്യേകിച്ചു ശാരീരിക അസസ്‌ഥതകൾ ഉണ്ടായില്ല.

എന്റെ ശരീത്തിന്റെ ഉയർന്ന രോഗ പ്രതിരോധശേഷിയും മറ്റ് ആന്തരിക അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്നത് കൊണ്ടാണ്, കൊറോണ വൈറസ് എന്നിൽ ബാധിച്ചിട്ടും ഞാൻ ഒരു ക്രിട്ടിക്കൽ സ്റ്റേജിലേക്ക് പോകാതിരുന്നത്.മറ്റു അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർക്ക് വൈറസ് ബാധ ഏറ്റാൽ കാര്യങ്ങൾ കൂടുതൽ ഗുരുതരം ആകും.ആയതിനാൽ സ്വയം നിയന്ത്രണങ്ങൾ തീർത്തു കൊറോണ നിങ്ങളിലേക്ക് വരാതെ നോക്കിയാൽ കുറച്ച് കാലം കൂടി നിങ്ങൾക്ക് ജീവിക്കാം.മറിച്ച് കൊറോണയെ വിളിച്ചു വരുത്തിയാൽ ആശാൻ വന്ന് നിങ്ങളെയും കൊണ്ട് അങ്ങ് പോകും.അതിനാൽ ഉറപ്പായും ജാഗ്രത പാലിക്കുക.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here