വീട്ടിൽ ഒരു മാവിൻ തൈ വെച്ച് പിടിപ്പിക്കാത്ത മലയാളി ഉണ്ടാകില്ല .അതിപ്പോ കായ്ച്ചാലും ഇല്ലെങ്കിലും മാവിൻ തൈ വീട്ടു മുറ്റത്തു നിർബന്ധം ആണ്.സീസൺ സമയങ്ങളിൽ നല്ല രീതിയിൽ മാങ്ങ ലഭിക്കാൻ തന്നെ ആണ് നാം മാവ് നാടാറു .പുറം സംസ്ഥാനങ്ങളിൽ നിന്ന് മരുന്ന് അടിച്ചു വരുന്ന പഴുത്ത മാങ്ങ തിന്നാൻ ആഗ്രഹിക്കാത്തവരും ആണ് നാം .മധുരം ഇല്ല എന്ന് മാത്രം അല്ല പല തരം രോഗങ്ങളിലും ഇ മാങ്ങകൾ നമ്മെ കൊണ്ടെത്തിക്കും .അങ്ങനെ കടകളിൽ നിന്ന് വാങ്ങാൻ ആഗ്രഹിക്കാത്തവർ ആണ് വീട്ടിൽ മാവിൻ തൈകൾ വാങ്ങി വെക്കുന്നത് .പക്ഷെ പല സമയങ്ങളിലും ഇ വാങ്ങി വെക്കുന്ന മാവുകളിൽ നമ്മൾ പ്രതീക്ഷിച്ച കായ്ഫലം ലഭിക്കുന്നുണ്ടാകില്ല .അതിനു ചില പരിഹാരങ്ങൾ ആണ് ഇവിടെ പറയുന്നത്.
പഴങ്ങളുടെ രാജാവ് എന്നാണ് നമ്മുടെ മാവ് അറിയപ്പെടുന്നത് .നവംബർ ഡിസംബർ മാസങ്ങളിൽ പൂക്കുന്ന മാവ് രണ്ടു മൂന്നു മാസം കൊണ്ട് പഴുക്കാറാകും .പൂക്കുന്ന സമയങ്ങളിൽ പൂവ് കൊഴിഞ്ഞു പോകുക മാങ്ങാ കേടു വരുക അങ്ങനെ പല പ്രശ്നങ്ങൾ ഉണ്ടാകാം.ഏകദേശം അതിനൊക്കെ ഉള്ള പരിഹാര മാർഗ്ഗങ്ങളും മാവ് നല്ല രീതിയിൽ കായ്ക്കാൻ എന്ത് ചെയ്യണം എന്ന് ആണ് ഇ വീഡിയോ വിശദീകരിക്കുന്നത്.