ഇ രണ്ടു ചെറിയ പൈപ്പ് ഉണ്ടെങ്കിൽ ഉപയോഗശേഷം മടക്കി വെക്കുന്ന രീതിയിൽ അയ വീട്ടിൽ ഉണ്ടാക്കാം

0
2262

അയ അശ അഴ അങ്ങനെ പല നാടുകളിൽ പല പേരുകളിൽ ആണ് നമ്മൾ തുണി കഴുകി ഉണങ്ങാൻ വിരിച്ചിടുന്ന ആ കയറിന് മുഴുവനായും പറയുന്നത് .നമുക്ക് അയ എന്ന് പറയാം .വീടുകളിൽ അംഗ സംഖ്യ കൂടുതൽ എങ്കിൽ തുണികളുടെ അളവും കൂടുതൽ ആയിരിക്കും .മഴ സമയങ്ങളിൽ ഇത് ഉണങ്ങാൻ വീട്ടമ്മമാർ നന്നേ പാട് പെടാറുണ്ട് .കാരണം വീട്ടിലെ നല്ലൊരു ശതമാനം സ്ഥലവും മഴ സമയത്തു അയ കെട്ടാൻ വേണ്ടി ഉപയോഗിക്കേണ്ടി വരും.കുഞ്ഞുങ്ങൾ ഉള്ള വീടുകളിൽ ആണ് ഇതിന്റെ ബുദ്ധിമുട്ടുകൾ കൂടുതൽ അനുഭവിക്കുക .എന്നാൽ മഴ സമയം കഴിഞ്ഞാൽ ഇ അയക്കു വലിയ ഉപയോഗം ഉണ്ടായി എന്നും വരില്ല .അപ്പൊ ആ ആയ നമുക്ക് ഒരു ബുദ്ധിമുട്ട് ആകാതെ വീട്ടിൽ മടക്കി വെക്കാൻ കഴിയുന്ന ആയ സിമ്പിളായി എങ്ങനെ ഉണ്ടാക്കാം എന്ന് വീഡിയോ കണ്ടു മനസിലാക്കാം.

ഇത് തയ്യാറാക്കാൻ ആകെ വേണ്ടത് രണ്ടു മുക്കാൽ ഇഞ്ചു ടി പൈപ്പ് .ശേഷം വീഡിയോ കാണുന്ന രീതിയിൽ രണ്ടു സൈഡും ഒട്ടിച്ചു വെക്കുക .ശേഷം ക്ലാമ്പിന്റെ കറക്റ്റ് സൈസ് അനുസരിച്ചു ഇത് മുറിക്കുക.ശേഷം വീഡിയോ കാണുന്ന രീതിയിൽ ഹോൾ ഇടാം ആവശ്യം എങ്കിൽ ചുമരിന്റെ കളറിലെ സ്പ്രൈ പെയിന്റ് വാങ്ങി ഇതിൽ അടിക്കാവുന്നതാണ് .ശേഷം പൈപ്പ് നമ്മുടെ ഭിത്തിയിൽ ആണി അടിച്ചോ ഡ്രിൽ ചെയ്തോ ഫിറ്റ് ചെയ്യാവുന്നതാണ് .തറയിൽ നിന്ന് തുണി അയയിൽ വിരിക്കാൻ പാകത്തിന് വേണം നമ്മൾ ഇത് ഭിത്തിയിൽ സെറ്റ് ചെയ്യാൻ .വീട്ടിലെ എല്ലാവര്ക്കും ഉപയോഗിക്കാവുന്ന തരത്തിൽ നമ്മുക് ഇത് ഭിത്തിയിൽ പിടിപ്പിക്കാം.

ശേഷം നമ്മൾ പൈപ്പിൽ ഇട്ട ഹോളുകളിലൂടെ പ്ലാസ്റ്റിക്ക് കയർ അല്ലെങ്കിൽ വള്ളി ഉപയോഗിച്ച് വീഡിയോ കാണുന്ന രീതിയിൽ ചെയ്യാം .വെള്ളം ഉള്ള തുണികൾ ഇടുമ്പോ താഴേക്ക് പോകാതിരിക്കാൻ അത്യാവശ്യം നല്ല ശക്തിയായി തന്നെ ഇത് ചുമരിൽ ഫിറ്റ് ചെയ്തു വെക്കാൻ ശ്രദ്ധിക്കണം .ആവശ്യം ഉള്ള സമയത്തു മാത്രം ഇത് ഉപയോഗിക്കാൻ കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.വീടുകളിൽ ആർക്കും ഇത് ചെയ്യാം .ഇഷ്ടപ്പെട്ടാൽ അറിവ് മറ്റുള്ളവർക്ക് പങ്കുവെക്കാം

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here