ഗ്രോ ബാഗിൽ ചാണകപ്പൊടി ഇട്ടു ഇഞ്ചി ഇങ്ങനെ വീട്ടിൽ നടുക ഒരു ലോഡ് ഇഞ്ചി കൃഷി ചെയ്തു എടുക്കാം

0
1183

ആരോഗ്യപരമായും അല്ലാതെയും ഒരുപാട് ഗുണങ്ങൾ മനുഷ്യ ശരീരത്തിന് നൽകുന്ന ഒന്നാണ് നമ്മുടെ ഇഞ്ചി .ഇഞ്ചി ആയുർവേദത്തിലും അല്ലാതെയും വ്യാപകമായി ഉപയോഗിക്കാറുണ്ട് .സാധാരണ വീട്ടമ്മമാർ കറികളിൽ എല്ലാം ഇഞ്ചി ഉപയോഗിക്കുന്നു .വയറിനു ഗുണകരം ആണ് ഇഞ്ചി കഴിക്കുന്നത് എന്ന് പഴമക്കാർ പറയാറുണ്ട് .ഇന്ന് നമ്മുടെ നാട്ടിൽ ഇഞ്ചി കൃഷി വളരെ കുറഞ്ഞു വരുന്നു .കാരണം ആർക്കും മിനക്കെടാൻ വയ്യ എന്നത് തന്നെ .എന്നാൽ വളരെ സിമ്പിളായി വലിയ രീതിയിൽ ഇഞ്ചി വിളവ് എടുക്കാം എന്ന് നമുക്ക് നോക്കാം .തീർച്ചയായും നമ്മുടെ ആവശ്യത്തിൽ കൂടുതൽ ഇഞ്ചി ഒരു ചെറിയ കഷ്ണം ഇഞ്ചിയിൽ നിന്ന് നമുക്ക് കൃഷി ചെയ്തു എടുക്കാം.

നമ്മൾ വീഡിയോ കാണുന്ന പോലെ കടകളിൽ നിന്നോ അല്ലാതെയോ വാങ്ങുന്ന ഇഞ്ചികളിൽ ഇത് പോലെ മുളച്ച ഭാഗങ്ങൾ ഉണ്ടാകും അതാണ് ഇവിടെ ചെറുതായി കട്ട് ചെയ്തു എടുക്കുന്നത് .ഞാൻ ചെയ്തു നല്ല രീതിയിൽ വീട്ടാവശ്യത്തിന് കിട്ടിയത് കൊണ്ടാണ് ഇ വീഡിയോ ചെയ്യുന്നത്.വെറുതെ നേടാതെ നമ്മൾ എടുക്കുന്ന മണ്ണിൽ ആവശ്യത്തിന് വളം മിക്സ് ചെയ്തു നട്ടാൽ വിളവ് നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറം ആയിരിക്കും എന്ന് പറയാതെ വയ്യ.

ആദ്യം ഒരു ഗ്രോ ബാഗിൽ മണ്ണ് നിറയ്ക്കുക .ശേഷം നമ്മുടെ അടുക്കള പച്ചക്കറി വേസ്റ്റ് അല്ലെങ്കിൽ നിങ്ങളുടെ നാട്ടിൽ ലഭിക്കുന്ന ഏതെങ്കിലും ജൈവ വളം നല്ല രീതിയിൽ നമ്മൾ എടുക്കുന്ന മണ്ണിൽ മിക്സ് ചെയ്തു കൊടുക്കുക .ശേഷം മുളച്ച ഭാഗം മുകളിൽ വരുന്ന രീതിയിൽ ഓരോ ഗ്രോബാഗിലും നാട്ടു കൊടുക്കുക .വളരാൻ അധികം പരിചരണം ഒന്നും തന്നെ നമ്മുടെ ഇഞ്ചിക്ക് ആവശ്യം ഇല്ല .

അധികം വെള്ളം ഒഴിക്കാനോ നമ്മുടെ ഗ്രോ ബാഗിൽ വെള്ളം കെട്ടി കിടക്കാനോ ഇട വരാൻ പാടില്ല.അത് ശ്രദ്ധിച്ചു മാത്രം ചെയ്യുക.ഇങ്ങനെ ചെയ്താൽ വേഗം തന്നെ ഇഞ്ചി മുളച്ചു വരും .ചാണക പൊടി മിക്സ് ചെയ്ത മണ്ണ് വളരെ നല്ലതാണ് ഇഞ്ചി വളരാൻ.അത്യാവശ്യം വീട്ടിലേക്ക് ആവശ്യം ഉള്ളത് ഇതിൽ നിന്ന് തന്നെ നമുക്ക് കൃഷി ചെയ്തു എടുക്കാൻ കഴിയും .വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളർക്ക് കാണാൻ എത്തിക്കണം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here