വീട്ടിൽ ഒരു തെങ്ങിൻ തൈ എങ്കിലും വാങ്ങി വെക്കാൻ ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല .വീട്ടിലെ ആവശ്യത്തിന് എങ്കിലും പുറത്തു നിന്ന് തേങ്ങാ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആണ് ഭൂരിഭാഗം വീട്ടമ്മമാരും .ദിവസം തോറും കൂടി വരുന്ന തേങ്ങയുടെ വിലയും അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന തേങ്ങാ ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥയും ആണ് ഇന്ന് കേരളത്തിൽ .കേരളങ്ങൾ തിങ്ങി നിറഞ്ഞ നാട് എന്ന് അറിയപ്പെട്ടുന്ന നമ്മുടെ കൊച്ചു കേരളത്തിൽ തന്നെ ആണ് ഇ അവസ്ഥ കാണുന്നത്.കേരളങ്ങളുടെ നാട്ടിലെക്കാൾ കൂടുതൽ തേങ്ങകൾ ഇന്ന് അന്യ സംസ്ഥാനങ്ങളിൽ ഉത്പാദിപ്പിക്കുന്നുണ്ട് .ഇതിനു കാരണക്കാർ നമ്മൾ തന്നെ ആണ് നമ്മുടെ മടിയും കൃഷി ചെയ്യാതെ കഴിക്കാതെ കാശു കൊടുത്തു വാങ്ങിക്കാം എന്ന ചിന്തയും ആണ് ഇതിനു പ്രധാന കാരണം.
നമ്മുടെ വീടുകളിൽ സിമ്പിളായി കൃഷി ചെയ്യാൻ കഴിയുന്നതും ഏകദേശം രണ്ടു മുതൽ നാല് വര്ഷങ്ങൾക്കുള്ളിൽ കായ്ച്ചു തുടങ്ങുന്ന കുള്ളൻ തെങ്ങുകൾ കുറിച്ചാണ് ഇന്ന് പറയുന്നത് .വർഷാവർഷം ഏകദേശം 250 തേങ്ങയോളം ഇതിൽ നിന്ന് കായ്ഫലമായി ലഭിക്കും .അധിക പരിചരണം ആവശ്യമില്ല ഇ ഇനത്തിന്.ചകിരി ചോർ മുതലായ വളങ്ങൾ ഉപയോഗിച്ച് വളരെ ശാസ്ത്രീയമായ രീതിയിൽ തന്നെ ആണ് ഇത് നടേണ്ടതും.ജൈവ വളങ്ങൾ തന്നെ ആണ് മൂന്നു മാസത്തിൽ ഇതിനു വേണ്ടി ഇട്ടു കൊടുക്കുന്നത്.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.