5 പെണ്ണാടുകളെയും 1 മുട്ടനാടിനെയും വാങ്ങുന്നതിനായി സർക്കാർ 25000 രൂപ ധനസഹായം നാളെ അവസാന തീയതി

0
285

ഇന്നത്തെ സാഹചര്യത്തിൽ ഒരുപാട് ആളുകൾക്ക് നല്ലൊരു വരുമാനം നേടി തരാൻ സാധ്യത ഉള്ള ഒന്നാണ് ആട് വളർത്തൽ .നല്ല പോലെ പരിചരണവും കാര്യങ്ങളും നൽകിയാൽ നല്ലൊരു വരുമാന മാർഗ്ഗം കൂടെ ആണ് ആട് വളർത്തൽ .ഒരു കുടുംബത്തിന് സുഖമായി ആട് വളർത്തി കഴിഞ്ഞു പോകാം എന്ന് പല കർഷകരും കാണിച്ചു തന്നിട്ടും ഉണ്ട്.സർക്കാർ ഇതിനു വേണ്ട സബ്‌സിഡി സഹായങ്ങളും നൽകുന്നുണ്ട്.അതെന്തൊക്കെ ആണെന്ന് വീഡിയോ കണ്ടു മനസിലാക്കാം.

മൃഗ സംരക്ഷണ വകുപ്പ് സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിക്കുന്ന ഒരു സഹായത്തെ കുറിച്ച് പറയാം .ഗോട്ട് സാറ്റലൈറ്റ് സ്‌കീം എന്നാണ് ഇ പദ്ധിതിയുടെ പേര് .ഇതിന്റെ അപേക്ഷ ഇപ്പൊ ക്ഷണിച്ചിട്ടുണ്ട്.മുൻ വർഷങ്ങളിൽ ഒക്കെ ഒരുപാട് ആളുകൾക്ക് ഇ പദ്ധിതി വളരെയധികം പ്രയോജനം ചെയ്തിട്ടുണ്ട്.ഇ സ്‌കീം അനുസരിച്ചു അഞ്ച്  പെണ്ണാടിനെയും ഒരു മുട്ടനെയും വാങ്ങുന്നതിനു ആണ് 25000 രൂപ സഹായം ലഭിക്കുക.മലബാറി ആടുകൾക്ക് വേണ്ടി ഉള്ള ഒരു സ്‌കീം ആണ് ഇത് .

കുറച്ചു നിബന്ധനകൾ ഇതിനു ഉണ്ട് 100 ചതുരശ്ര അടിയിൽ കുറയാത്ത ഒരു കൂടു ഉണ്ടായിരിക്കണം .ആ കൂടിന്റെ ചിലവ് കർഷകൻ തന്നെ വഹിക്കേണ്ടത് ആണ് .ഇൻഷുറൻസ് ഉറപ്പായും നിർബന്ധം ആണ് .വനിതകൾക്കും sc/st വിഭാഗക്കാർക്കും ചില ഇളവുകൾ ഉണ്ട്.നിലവിൽ ആട് ഉള്ളവർക്കും ഇനി പുതുതായി വളർത്താൻ ആഗ്രഹിക്കുന്നവർക്കും ഇതിലേക്ക് അപേക്ഷിക്കാം .അപേക്ഷിച്ചു ഒരുമാസത്തിനു ഉള്ളിൽ തന്നെ നമ്മുക് ഫണ്ട് ലഭിക്കും.നിങ്ങളുടെ സ്ഥലത്തെ മൃഗാശുപത്രി വഴി ആണ് ഇത് അപേക്ഷിക്കേണ്ടത്.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കുക.ഒരു ജില്ലയിൽ ഏകദേശം 65 പേർക്കോളാം ഇ ആനുകൂല്യം ലഭിക്കും .റേഷൻ കാർഡ് നികുതി അടച്ച രസീതിന്റെ പകർപ്പ് സഹിതം 17/08/ 2020 മുൻപേ അപേക്ഷിക്കുക.നാളെ അവസാന തീയതി ആണ് അതുകൊണ്ടു ഇന്ന് തന്നെ ആവശ്യക്കാരിലേക്ക് ഇതൊന്നു എത്തിക്കാം

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here