ഇ രീതിയിൽ കറുത്ത കുത്തു വീഴാതെ പഴം അളിഞ്ഞു പോകാതെ സൂക്ഷിക്കാം സിംപിൾ കാര്യം ചെയ്‌താൽ മതി

0
2519

വീട്ടിൽ പച്ചമുളക് അല്ലെങ്കിൽ കടയിൽ നിന്ന് വാങ്ങുന്ന നാരങ്ങാ എല്ലാം ഒരു ആഴ്ച പോലും ഇരിക്കുന്നില്ല അതിനു മുൻപ് കേടായി പോകുന്നു എന്ന് സ്ഥിരം കേൾക്കുന്ന ഒരു പരാതി ആണ് .ഇത് ഒരു കണക്കിന്‌ സത്യവും ആണ് .ഫ്രിഡ്ജിൽ വെച്ചാൽ പോലും നമ്മൾ കടയിൽ നിന്ന് വെള്ളം പിഴിഞ്ഞ് കുടിക്കാനും മറ്റും ഉപയോഗിക്കുന്ന നാരങ്ങാ സ്ഥിരം കല്ലിച്ചു പോകാറുണ്ട് .അത് പോലെ തന്നെ ആണ് മറ്റു പച്ചക്കറികളും എന്നാൽ ഇങ്ങനെ നഷ്ടപ്പെട്ടു പോകാതിരിക്കാൻ നമുക്ക് കുറച്ചു കാര്യങ്ങൾ ചെയ്യാൻ കഴിയും .അത് എന്തൊക്കെ എന്ന് ഇ വീഡിയോ കണ്ടു മനസിലാക്കാം.

നാം സ്ഥിരം കുറച്ചു അധികം പച്ചക്കറികൾ കടയിൽ നിന്ന് വാങ്ങാറുണ്ട് കൂടെ കൂടെ കടയിൽ പോയി സമയം കളയാൻ ആഗ്രഹിക്കാത്തവർ ആണ് ഇങ്ങനെ ചെയ്യുന്നത്.ആദ്യമായി പച്ചമുളകിന്റെ കാര്യം എടുക്കാം ആദ്യം ചെയ്യണ്ടത് പച്ചമുളകിന്റെ മുകളിലത്തെ തണ്ടു കളയുക ശേഷം നല്ല പോലെ ഇത് കഴുകി വൃത്തി ആകുക ശേഷം എയർ കടക്കാത്ത രീതിയിൽ ഒരു കവറിൽ ഇട്ടു ഫ്രിഡ്ജിൽ സൂക്ഷിക്കാം .പെട്ടെന്നൊന്നും ഇത് നശിച്ചു പോകില്ല ഇങ്ങനെ ചെയ്‌താൽ.

അടുത്തതായി നാം കടയിൽ നിന്ന് വാങ്ങുന്ന നാരങ്ങാ.ഇത് നന്നായി കഴുകി വൃത്തിയാക്കുക ശേഷം എയർ കടക്കാത്ത ഒരു പാത്രത്തിലോ അല്ലെങ്കിൽ ഫോയിൽ പേപ്പർ കടയിൽ നിന്ന് വാങ്ങി പൊതിയുക വീഡിയോ കാണുന്ന രീതിയിൽ .ഇത് പോലെ ചെയ്‌താൽ നാരങ്ങാ എത്ര ദിവസം കഴിഞ്ഞാലും ഫ്രഷ് ആയി ഇരിക്കും .അടുത്തതായി പഴം പഴുത്തു പോകാതിരിക്കാൻ പഴത്തിന്റെ മുകളിൽ ഫോയിൽ പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞു വെക്കാം .ഓങ്ങനെ ചെയ്‌താൽ കറുത്ത് കുത്തു പോലും വരില്ല.

ഇങ്ങനെ ചെയ്‌താൽ ഏകദേശം രണ്ടു മൂന്നു ആഴ്ചയോളം പഴം പഴുത്തു പോകാതെ ഇരിക്കും നമുക്ക് ഉപയോഗിക്കാനും കഴിയും.അടുത്ത് മല്ലിയില ഒരുമാസം വരെ എങ്ങനെ കേടു കൂടാതെ ഉപയോഗിക്കാം എന്ന് നോക്കാം .ഇതും അലുമിനിയം ഫോയിൽ പേപ്പറിൽ പൊതിഞ്ഞു ഫ്രിഡ്ജിൽ സൂക്ഷിക്കാം ഇല്ലെങ്കിൽ കരിഞ്ഞു പോകാൻ സാധ്യത ഉണ്ട്.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here