ട്രെയിൻ പോകുമ്പോൾ നാം ചെറിയ കുട്ടികൾ ആയി ഇരുന്നപ്പോൾ ഒരിക്കലെങ്കിലും ചിന്തിച്ചു കാണും ഇ എക്സ് എന്ന അടയാളം എന്തിനു എന്ന് .എന്നാൽ ആ പ്രായത്തിൽ അതിന്റെ കൃത്യമായ ഉത്തരം പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല എന്ന് മാത്രം അല്ല നാം അത് കാലക്രമേണ മറക്കുകയും ചെയ്തു .ഇന്ന് നമ്മുടെ മക്കൾ ട്രെയിൻ പോകുന്നത് കണ്ടു ചോദിച്ചാൽ പറയാൻ നമുക്ക് ഉത്തരം ഇല്ല കാരണം നമുക്ക് പണ്ടും ഇന്നും അത് അറിയില്ല എന്നതുകൊണ്ട് തന്നെ .എന്നാൽ ഇനി എങ്കിലും അതിന്റെ കൃത്യമായ ഉത്തരവും കാരണവും നാം അറിഞ്ഞിരിക്കണം.
ഒരിക്കലെങ്കിലും നാം ട്രെയിൻ യാത്ര നടത്തിയിട്ടുണ്ടാകും .രാജ്യത്തെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ മാർഗ്ഗം ആയ ട്രെയിൻ യാത്ര എല്ലാവര്ക്കും സന്തോഷവും തരുന്നത് ആണ്.വിമാനം പോലെ അല്ല ട്രെയിൻ യാത്ര ചെയ്യാൻ വളരെ എളുപ്പമായതു കൊണ്ട് ട്രെയിനിൽ കേറാത്തവർ ഇന്ന് നമ്മുടെ നാട്ടിൽ വിരളമാണ് എന്ന് പറയാം .അങ്ങനെ നാം ട്രെയിനിന്റെ അവസാനത്തെ ബോഗിയിൽ കണ്ട എക്സ് എന്ന ചിഹ്നം അത് ട്രെയിനിന്റെ അവസാനത്തെ ബോഗി ആണെന്ന് മനസിലാക്കാൻ ആണ് .യാത്രക്കിടയിൽ ബോഗികൾ നഷ്ടപ്പെട്ടാൽ പെട്ടെന്ന് മനസിലാക്കൻ ഇത് കൊണ്ട് സാധിക്കും.