ബാത്റൂമിൽ ഉപയോഗിക്കുന്ന ഫ്ലഷ് ടാങ്കിനു മുകളിൽ വെള്ളം വരാൻ ഉപയോഗിക്കുന്ന സ്വിച്ച് കണ്ടിട്ടില്ലാത്തവർ ഉണ്ടാകില്ല .എന്നാൽ ഇന്ന് ഭൂരിഭാഗം സ്വിച്ച്കളും രണ്ടു ഭാഗമായി കൊടുത്തിരിക്കുന്നത് കാണാൻ കഴിയും .അത് വെറുതെ കൊടുത്തുരിക്കുന്നത് അല്ല അതിന്റെ പിന്നിൽ ചില ഉദ്ദേശങ്ങൾ ഉണ്ട് എന്ന് നമ്മളിൽ പലർക്കും അറിയാൻ വഴിയില്ല .ഇത് പോലെ തന്നെ ആണ് നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും ഉപയോഗം വ്യത്യസ്തം ആയിരിക്കും .അങ്ങനെ ഒന്ന് തന്നെ ആണ് മുകളിൽ പറഞ്ഞിരിക്കുന്ന ഫ്ലാഷ് ടാങ്ക് .അതിന്റെ ഉപയോഗം കൃത്യമായി അറിയാത്തവർക്ക് താഴേക്ക് വായിക്കാം.
ഇന്നത്തെ അത്യാധുനികമായതും പുതിയ വെക്കുന്ന വീടുകളുടെ ടോയ്ലെറ്റ് ബട്ടണുകളിൽ എല്ലാം രണ്ടു ബട്ടൺ ഉണ്ടാകും .കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഇ സംശയം വലുതായി തന്നെ ഉണ്ടാകും.ആദ്യമായി ഇതിന്റെ ഉപയോഗം നാം ഫ്ലഷ് ചെയ്തു ബാത്റൂമിലേക്ക് ഒഴിക്കുന്ന വെള്ളത്തിന്റെ അളവ് കുറവ് വരുത്താൻ ആണ് .അതിലെ വലിയ ബട്ടൺ അമർത്തിയാൽ ഒരു സമയം ആറു മുതൽ ഒൻപത് ലിറ്റർ വരെ വെള്ളം പുറം തള്ളപ്പെടും.ഇതേ സമയം ചെറിയ ബട്ടൺ അമർത്തിയാൽ ഏകദേശം മൂന്നു ലിറ്റർ വെള്ളം ആയിരിക്കും പുറത്തേക്ക് ഒഴുകുക .വലിയ ബട്ടൺ ഉപയോഗിക്കേണ്ടത് ഖര രൂപത്തിൽ ഉള്ളത് പുറത്തേക്ക് കളയാനും ചെറിയ ബട്ടൺ ദ്രവക രൂപത്തിൽ ഉള്ളത് പുറത്തേക്ക് കളയാനും ആണ്.
ഇനി മുതൽ യൂറിനൽ ആവശ്യങ്ങൾക്ക് ചെറിയ ബട്ടൺ അമർത്തുക .അല്ലെങ്കിൽ ഇത് ഒരുപാട് വെള്ളം ബാത്രൂം വഴി നഷ്ടപ്പെടാൻ കാരണം ആകും.ചിലർ ഇതിന്റെ ഉപയോഗം അറിയാത്തത് കൊണ്ട് രണ്ടു ബട്ടണുകളിലും ഒരു പോലെ ഞെക്കി പിടിക്കുന്നത് കാണാറുണ്ട് .അപ്പോൾ എത്ര മാത്രം വെള്ളം ആണ് വെറുതെ പാഴായി പോകുന്നത് എന്ന് ആലോചിക്കാവുന്നതേ ഉള്ളു .അറിയാത്ത ആളുകളിലേക്ക് ഇ അറിവ് എത്തിക്കാം.വെള്ളം അമൂല്യവുമാണ് അത് പാഴാക്കരുത്.