പത്തു മിനിറ്റ് ഉണ്ടെങ്കിൽ പത്തു ചെടി ചട്ടി ഉണ്ടാക്കാം ഇതിലും ഈസി ആയ വേറെ വഴി ഇല്ല ഉറപ്പ്

0
2742

ചെടി ചട്ടി അതിൽ ഒരു ചെടി നടുക വീട്ടമ്മമാരുടെ ഇഷ്ട ജോലി ആണ് .ചെടി പൂവ് പിടിച്ചു മുറ്റത്തു നിൽക്കുന്നത് കാണാൻ അതിലും ഭംഗി തന്നെ ആണ് .അത് ചെടി ചട്ടിയിൽ എങ്കിൽ ഭംഗി കൂടുകയും ചെയ്യും .കടയിൽ നിന്ന് ഒരു ചെടി ചട്ടി വാങ്ങിയാൽ ചിലപ്പോ വലിയ വില കൊടുക്കേണ്ടി വരും .വീട്ടിൽ വളരെ ചിലവ് കുറഞ്ഞ രീതിയിൽ ഇത് നമുക്ക് തയ്യാറാക്കാൻ സാധിക്കും .അധികമായി വിലയോ കടയിൽ നിന്ന് വാങ്ങുമ്പോൾ ഉള്ള കുറവോ ഉണ്ടാവില്ല തന്നെയുമല്ല നമ്മുടെ ഇഷ്ടപ്പെട്ട ഡിസൈനുകളിൽ ഇത് നമുക്ക് തയ്യാറാക്കി എടുക്കാനും കഴിയും.യൂട്യൂബിൽ നമുക്ക് ഒരുപാട് ഡിസൈനുകൾ കാണാൻ കഴിയും എങ്കിലും ഏറ്റവും സിമ്പിളായി രീതിയിൽ എങ്ങനെ ചെയ്യാം എന്ന് ആണ് ഇവിടെ കാണിക്കുന്നത്.

ഒരു ചട്ടിക്ക് അത് തയ്യാറാക്കാൻ വേണ്ടത് എന്താണെന്നു ആദ്യം നോക്കാം ഒരു ചിരട്ട സിമെന്റിനു രണ്ടു ചിരട്ട പാറപ്പൊടി ആണ് ഇവിടെ ആവശ്യം അല്ലെങ്കിൽ എം സാൻഡ് അല്ലെങ്കിൽ മണൽ ഇതിനു വേണ്ടി ഉപയോഗിക്കാം .ശേഷം നല്ലതു പോലെ വെള്ളം ഒഴിച്ച് ഇത് മിക്സ് ചെയ്തു എടുക്കാം.ശേഷം വിഡിയോയിൽ കാണുന്ന രീതിയിൽ ഉള്ള ഒരു പാത്രം എടുക്കാം അതിലേക്ക് കരി ഓയിൽ ഒഴിച്ച് കൊടുക്കാം .പെട്ടെന്ന് ഇളകി വരാൻ ആണ് ഇങ്ങനെ ചെയ്യുന്നത്.

ശേഷം കുഴച്ചു വെച്ചിരിക്കുന്ന സിമെന്റ് ഇ പാത്രത്തിലേക്ക് ഇടാം .ഇടുമ്പോൾ മൂട്ടിൽ കൂടുതൽ സിമെന്റ് ഇടാൻ ശ്രദ്ധിക്കുക .ഇഷ്ടപ്പെട്ട ഡിസൈൻ ഉള്ള പത്രങ്ങൾ വാങ്ങിയാൽ ഇഷ്ടപ്പെട്ട രീതിയിൽ ഉള്ള ചെടി ചട്ടികൾ ഇ രീതിയിൽ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ കഴിയും.കൂടുതൽ എങ്ങനെ ചെയ്യാം എന്ന് വീഡിയോ കണ്ടു മനസിലാക്കാം.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here