വീടുകളിൽ പെട്ടെന്ന് തയ്യാറാക്കി കഴിക്കാൻ കഴിയുന്ന ഒന്നാണ് നമ്മുടെ ഗോതമ്പ് ദോശ .എവിടെ എങ്കിലും പെട്ടെന്ന് യാത്ര പോകേണ്ടി വന്നാലോ അല്ലെങ്കിൽ ഹോസ്റ്റലുകളിൽ താമസിക്കുമ്പോളോ എല്ലാവരും പെട്ടെന്ന് തയ്യാറാക്കി കഴിക്കുന്ന ഒന്നാണ് ഗോതമ്പ് ദോശ .വെറുതെ ഗോതമ്പ് കലക്കി ഉപ്പും ചേർത്ത് കല്ലിൽ ഒഴിച്ചാൽ കാര്യം കഴിഞ്ഞു .എന്നാൽ ചെയ്യുമ്പോഴെല്ലാം രുചി ഇല്ലാത്ത അനുഭവം നമുക്ക് എല്ലാവര്ക്കും ഉണ്ടാകും .അതെങ്ങനെ മാറ്റി നല്ല മയം ഉള്ള രുചി ഉള്ള ഗോതമ്പ് ദോശ നമ്മുടെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം.
വീഡിയോ കാണുന്ന രീതിയിൽ രണ്ടു മുട്ട പൊട്ടിച്ചു ഒഴിക്കുക .അതിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി ചേർക്കുക .അതിലേക്ക് നമുക്ക് ആവശ്യത്തിന് വെള്ളം ചേർക്കുക.ഉപ്പ് ചേർക്കുക ശേഷം നമ്മുടെ മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക വീഡിയോ കാണുന്ന രീതിയിൽ .മൈദ ഒന്ന് ചേർക്കേണ്ട ആവശ്യമേ ഇവിടെ ഇല്ല വളരെ നല്ല രീതിയിൽ മയത്തിൽ രുചിയിൽ നമുക്ക് ഗോതമ്പ് ദോശ ചുട്ട് എടുക്കാം.