ലക്ഷങ്ങൾ വെറുതെ കളയല്ലേ ഒരു ചിലവും ഇല്ലാതെ ആധാരം എഴുതാൻ കഴിയും എന്ന് നിങ്ങളും പഠിക്കണം

0
882

സത്യാവസ്ഥ പറഞ്ഞാൽ നാം വസ്തു വിൽക്കുമ്പോഴും വാങ്ങുമ്പോഴും ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങൾ ആണ് ഇവിടെ പറയുന്നത് .ആധാരം എഴുതാൻ നാം വെറുതെ നഷ്ടപ്പെടുത്തുന്നത് ലക്ഷങ്ങൾ ആണ് എന്ന് നാം അറിയാതെ പോകുന്നു എന്ന് പറയാം.ആധാരം സ്വയം എഴുതാൻ സർക്കാർ അനുമതി ഉണ്ട് ഇ വിവരങ്ങൾ അറിയാതെ പലപ്പോഴും ആളുകൾ നല്ലൊരു തുക കൊടുത്താണ് ആധാരം എഴുതുന്നത് .പലർക്കും ഇതിനെ കുറിച്ചുള്ള അജ്ഞത തന്നെ ആണ് ഇതിനു കാരണം.

എല്ലാത്തരത്തിലുള്ള ആധാരങ്ങളുടെയും മാതൃക രജിസ്ട്രേഷൻ വെബ് സൈറ്റിൽ ലഭ്യമാണ്.ഇത് ഡൗൺലോഡ് ചെയ്താൽ വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ പൂരിപ്പിക്കേണ്ടതായുള്ളൂ – വാങ്ങുന്ന / വിൽക്കുന്ന കക്ഷികളുടെ പേര് വിവരം, വില, സർവ്വെ നമ്പർ , വിസ്തീർണ്ണം, അതിരുകൾ തുടങ്ങിയവ.കൈമാറ്റത്തിന് അനുയോജ്യമായ ആധാരം ഡൗൺലോഡ് ചെയ്ത് സാമാന്യ വിദ്യാഭ്യാസമുള്ള എല്ലാവർക്കും വളരെ ലളിതമായി ഇത് ചെയ്യാവുന്നതാണ്.സത്യത്തിൽ ലളിതമായ ഭാഷയിൽ ആധാരം എഴുതുന്നതാണ് നല്ലത്. സാധാരണക്കാർക്ക് പരിചിതമല്ലാത്ത പല വാക്കുകളും പ്രയോഗങ്ങളും ആധാരത്തിൽ ഉൾപ്പെടുത്തുന്നത് ആധാരം എഴുത്ത് ഒരു വലിയ സംഭവം ആണെന്നും തങ്ങൾക്ക് മാത്രമേ അത് കഴിയൂ എന്ന പ്രതീതിയുണ്ടാക്കുന്നതിനായി എഴുത്തുകാർ ഉപയോഗിക്കുന്നു എന്ന് പറയാം .

ഓൺലൈനായതോടെ നടപടികൾ ഇപ്പോൾ കുറേക്കൂടി സുതാര്യമാണ്.എന്റെ സുഹൃത്തുക്കൾക്ക് ഞാൻ ഈ ഉപദേശം നൽകിയിട്ടുള്ളതും അവർ തയ്യാറാക്കിയ ആധാരങ്ങൾ ഒരു പ്രശ്നവും കൂടാതെ രജിസ്ട്രേഷൻ നടന്നിട്ടുള്ളതുമാണ്.അഴിമതി ഇല്ലാതാകുന്നത് ഇതിലൂടെ തടയാനും കഴിയും.ആധാരം സ്വയം എഴുതുന്നത് സംബന്ധിച്ചു എല്ലാ വിവരങ്ങളും കേരള സർക്കാരിന്റെ ചുവടെ കൊടുത്തിട്ടുള്ള വെബ്സൈറ്റ് ലിങ്കിൽ നിന്ന് മനസിലാക്കാൻ കഴിയും.

http://keralaregistration.gov.in/pearlpublic/index.php

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here