കഞ്ഞി വെള്ളം വീട്ടിൽ ഉണ്ടോ എങ്കിൽ കറിവേപ്പ് തഴച്ചു വളരുന്നത് തടയാൻ കഴിയില്ല

0
1905

എല്ലാ വീട്ടിലും ഒരു മൂട് കറിവേപ്പ്‌ എങ്കിലും ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യ കാര്യം ആണ് .സിമ്പിളായി കറിവേപ്പ് വീടിന്റെ മുറ്റത്തു പിടിപ്പിക്കാൻ കഴിയും എന്നുള്ളത് വളരെ നല്ലതാണ് .അത്യാവശ്യം ഏതു കാലാവസ്ഥയിലും കറിവേപ്പ് മണ്ണിൽ പിടിക്കിക്കും .നമ്മൾ എല്ലാവരും വീടിന്റെ ഒരു ഭാഗത്തു കറിവേപ്പ് നട്ടാൽ കറികൾ വെക്കുന്ന സമയത്തു വാടാത്ത ഫ്രഷ് കറിവേപ്പില ലഭിക്കും.പണ്ട് പഴമക്കാർ പറയും കറിവേപ്പില കടം ചോദിച്ചു അയൽ വീട്ടിൽ ചെന്നാൽ അവരുമായി തല്ലുണ്ടാകും എന്ന് എത്രത്തോളം അത് സത്യമാണ് എന്ന് അറിയില്ലെങ്കിലും നമ്മുടെ വീട്ടിൽ തന്നെ ഒരു മൂട് കറിവേപ്പ് ഉണ്ടാകുന്നത് തന്നെ ആണ് നല്ലത്.

ഏറ്റവും സിമ്പിളായി കറിവേപ്പ് എങ്ങനെ നട്ടു വളർത്താം എന്ന് ഇ വീഡിയോ പറഞ്ഞു തരും.നടുന്നത് മാത്രം അല്ല അത് എങ്ങനെ തഴച്ചു വളർത്താം എന്ന് കൂടെ നാം അറിഞ്ഞിരിക്കാം.ഒരു വളർന്നു നിക്കുന്ന കറിവേപ്പ് മരത്തിൽ നിന്ന് തണ്ടുകളായി അടർത്തി എടുക്കരുത് .പകരം നല്ല രീതിയിൽ പൊട്ടി കിളിർക്കാൻ ഓടിച്ചു തന്നെ ആണ് എടുക്കേണ്ടത്.എങ്കിൽ മാത്രമേ കൂടുതൽ ശിഖരങ്ങൾ ഉണ്ടായി വരുകയുള്ളൂ .രണ്ടാമതായി സാധാരണ കാണുന്ന എല്ലാരും ഒരു വലിയ കറിവപ്പ് മരത്തിന്റെ ചുവട്ടിലെ പൊട്ടി കിളിർക്കുന്ന തൈകൾ ആണ് നാടാൻ ഉപയോഗിക്കുന്നത് എന്നാൽ അത് തെറ്റായ രീതി ആണ് .ഇതിന്റെ പാകമായ കായ് ഇട്ടു വേണം പുതിയ തൈകൾ കിളിർപ്പിക്കാൻ .കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം

SHARE

LEAVE A REPLY

Please enter your comment!
Please enter your name here