ദോശ പല തരത്തിൽ തയ്യാറാക്കാൻ ഇന്ന് നമുക്ക് അറിയാം .പല തരത്തിൽ പല വെറൈറ്റികളിൽ ദോശ കഴിക്കാൻ ആഗ്രഹിക്കുന്നവരും ആണ് നമ്മൾ മലയാളികൾ .ഭക്ഷണ കാര്യത്തിൽ പലതും പരീക്ഷിക്കുന്നതിൽ മലയാളികളെ തോൽപിക്കാൻ കഴിയില്ല .അതിനു ഉദാഹരണം ആണ് നമ്മുടെ നമ്മുടെ നാട്ടിലെ പല പല വെറൈറ്റി ഭക്ഷണങ്ങൾ.അതിപ്പോൾ ഹോട്ടലുകളിൽ ആയാലും വീടുകളിൽ ആയാലും രുചിയുള്ള ഭക്ഷണം കഴിക്കാൻ നാം എന്തും ചെയ്യും.അങ്ങനെ ഉള്ളവർക്ക് വേണ്ടി വീട്ടിൽ വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഒരു ഗോതമ്പ് ദോശ ആണ് ഇത് .ഇത് തയ്യാറാക്കുന്നത് മുട്ട ഉപയോഗിച്ചാണ് .എങ്ങനെ ഇത് വളരെ പെട്ടെന്ന് തയ്യാറാക്കാം എന്ന് മനസിലാക്കാം.
തീർച്ചയായും നിങ്ങൾ ഇന്നേവരെ തയ്യാറാക്കിയതിൽ നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെടും ഒരു ഗോതമ്പ് ദോശ ഇത് തന്നെ ആയിരിക്കും.ചപ്പാത്തിയെക്കാൾ രുചികരമായി ഇത് നമുക്ക് തയ്യാറാക്കാം .ആദ്യമായി ഒരു പാൻ ചൂടാക്കി കുറച്ചു എണ്ണ ഒഴിക്കാം.അതിലേക്ക് അരിഞ്ഞ ഇഞ്ചി ചേർത്ത് ഫ്രൈ ചെയ്തു എടുക്കാം അതിലേക്ക് കാരറ്റ് സവാള എന്നിവ ചേർത്തുകൊടുക്കാം .അതിലേക്ക് പച്ചമുളക് ചേർക്കാം ശേഷം നല്ലതു പോലെ ഉപ്പ് ചേർത്ത് മിക്സ് ചെയ്തു മൂപ്പിച്ചു എടുക്കാം .വീഡിയോ കാണുന്ന രീതിയിൽ ചെയ്താൽ നിങ്ങൾക്ക് സിമ്പിളായി ചെയ്യാൻ കഴിയും.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം