തേങ്ങ തക്കാളി ഉള്ളി ഒന്നും വേണ്ട ഇ കറിക്ക് ഒറ്റയിരുപ്പിൽ ആരും 50 ഇഡലി കഴിക്കും

0
863

രാവിലെ തയ്യാറാക്കുന്ന ബ്രേക്ഫാസ്റ്റിന്റെ കൂടെ എന്ത് കറി ഉണ്ടാക്കും എന്ന് എല്ലാ വീട്ടമ്മമാരെയും ഒരു പോലെ കുഴയ്ക്കുന്ന ഒരു വലിയ ചോദ്യം ആണ് .ദിവസവും പല തരത്തിൽ ഉള്ള കറികൾ ഉണ്ടാക്കിയില്ല എങ്കിൽ കുട്ടികൾക്കും ഇഷ്ടപ്പെടില്ല .അങ്ങനെ ഉള്ളവർക്ക് വീട്ടമ്മമാർക്ക് സിമ്പിളായി ഇഡലി യുടെയും ദോശയുടെയും കൂടെ കഴിക്കാൻ കഴിയുന്ന ഒരു സിംപിൾ റെസിപി ആണ് ഇത് .തേങ്ങ, തക്കാളി, ഉള്ളി ഒന്നും തന്നെ ഇത് തയ്യാറാക്കാൻ ആവശ്യം ഇല്ല അത് തന്നെ ആണ് ഇ റെസിപ്പിയുടെ ഏറ്റവും വലിയ പ്രത്യേകതയും .വെറും പതിനഞ്ചു മിനിറ്റിൽ വീട്ടിൽ എല്ലാവര്ക്കും ഇഷ്ടപ്പെടുന്ന രീതിയിൽ ഇ റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

എങ്ങനെ ഇ ചട്നി തയ്യാറാക്കാം എന്ന് നമുക്ക് വീഡിയോയിലൂടെ മനസിലാക്കാം .ആദ്യം ഒരു പാൻ എടുത്തു ചൂടാക്കാം അതൊന്നു ചൂടായി വരുമ്പോൾ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കാം .എന്ന ഒന്ന് കച്ചൂടായി വരുമ്പോൾ അതിലേക്ക് കുറച്ചു ഉഴുന്ന് ചേർത്ത് കൊടുക്കാം അതിലേക്ക് ഒന്ന് രണ്ടു വെളുത്തുള്ളി അല്ലി ചേർത്ത് കൊടുക്കാം .അതിന്റെ കളർ മാറി വരും വരെ ഇളക്കി എടുക്കാം .ശേഷം അതിലേക്ക് നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു ഉള്ള കപ്പലണ്ടി ചേർത്ത് കൊടുക്കാം .അത് നന്നായി വറുത്തു എടുക്കുക .അപ്പോളേക്കും അതിന്റെ കളർ നന്നായി മാറിയിട്ടുണ്ടാകും .എരിവ് ആവശ്യം ഉള്ളവർക്ക് ഇതിലേക്ക് മുളക് പൊടി ചേർക്കാം .ശേഷം ഒരിക്കൽ കൂടെ ചെറുതായി വറുക്കാം.

ശേഷം ഇതിലേക്ക് ആവശ്യത്തിന് ഉള്ള പുളി ഉപ്പ് എന്നിവ ചേര്ത്തു കൊടുക്കാം.ശേഷം നന്നായി വഴറ്റി എടുക്കാം .ശേഷം ഇതെല്ലം നമ്മുടെ മിക്സിയുടെ ജാറിലേക്ക് ഇടാം .ആവശ്യത്തിന് വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കാം .നല്ല കട്ടിയുള്ള വിഡിയോയിൽ കാണുന്ന രീതിയിൽ നമുക്ക് കിട്ടും .ശേഷം ഒരു പാൻ എടുത്തു അതിലേക്ക് എണ്ണ ഒഴിക്കാം അതിലേക്ക് കടുക് ഇട്ടു കൊടുക്കാം .അതിലേക്ക് ആവശ്യത്തിന് വറ്റിൽ മുളകും കറിവേപ്പിലയും ആവശ്യത്തിന് കായപ്പൊടിയും ചേർത്ത് മൂപ്പിച്ചു എടുക്കാം.ഇത് നമ്മൾ നേരത്തെ അരച്ചെടുത്തത്തിലേക്ക് ചേർത്ത് കൊടുക്കാം .നല്ല കിടിലം ചട്‌നി റെഡി .പരീക്ഷിച്ചു നോക്കൂ

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here