ഇ അച്ചാറിന്റെ രുചി മുപ്പതു വര്ഷം കഴിഞ്ഞാലും നാവിൽ ഉണ്ടാകും കാരണം

0
1225

വെളുത്തുള്ളി ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ് .വയറിലെ ഗ്യാസ് പോലെ ഉള്ള പ്രശ്നങ്ങൾക്ക് പലരും വെളുത്തുളളി ഇഞ്ചി എല്ലാം ഉപയോഗിക്കാറുണ്ട് .ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നതും തയ്യാറാക്കാൻ പോകുന്നതും ഒരു കിടിലം വെളുത്തുള്ളി അച്ചാർ ആണ് .തീർച്ചയായും ആർക്കും ഈ രീതിയിൽ അച്ചാർ തയ്യാറാക്കിയാൽ ഒരുപാട് ഇഷ്ടപ്പെടും .പുറം രാജ്യത്തോ മറ്റു കറികൾ ചോറ് കഴിക്കാൻ ഇല്ലെങ്കിലൊ ഇ വെളുത്തുള്ളി അച്ചാർ മാത്രം മതി ഒരു പ്ലേറ്റ് ചോറ് കഴിക്കാൻ .വളരെ സ്വാദിഷ്ടമായ ഇ രീതിയിൽ തയ്യാറാക്കിയാൽ വെളുത്തുള്ളി അച്ചാർ കൊച്ചു കുട്ടികൾക്ക് മുതൽ വളരെ പ്രായമായവർക്ക് വരെ ഇഷ്ടപ്പെടും .വീഡിയോ കാണാം .

വെളുത്തുള്ളി ഏതു സമയത്തു കടയിൽ പോയി ചോദിച്ചാലും ഇഷ്ടം പോലെ സുലഭമായി ലഭിക്കുന്ന ഒന്നാണ് .ഇതിനു പ്രത്യേകിച്ച് സീസൺ ഒന്നുമില്ല .എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.ആദ്യമായി ഒരു പാൻ എടുത്തു അരക്കപ്പ് എന്ന ഒഴിച്ച് ചൂടാക്കാം .കേടാകാതിരിക്കാൻ കുറച്ചു എണ്ണ കൂടുതൽ ആയാൽ കുഴപ്പം ഇല്ല.ഇത് തയ്യാറാക്കാൻ നിങ്ങൾക്ക് നല്ലെണ്ണയോ വെളിച്ചെണ്ണയോ ലഭ്യതയ്ക്ക് അനുസരിച്ചു ഉപയോഗിക്കാൻ കഴിയും.അച്ചാർ കൂടുതൽ കാലം സൂക്‌ഷിച്ചു വെക്കാൻ ആഗ്രഹിക്കുന്നു എങ്കിൽ നല്ലെണ്ണ ഉപയോഗിക്കുന്നത് ആകും നല്ലത്.

എണ്ണ നന്നായി ചൂടാകുമ്പോൾ ഇതിലേക്ക് കടുക് ഇടാം .ശേഷം കടുക് പൊട്ടി കഴിയുമ്പോൾ വീഡിയോ കാണുന്ന രീതിയിൽ കറിവേപ്പിലയും പച്ചമുളകും ചേർത്ത് കൊടുക്കുക.പിന്നീട് ഇതിലേക്ക് തൊലി കളഞ്ഞ വെളുത്തുള്ളി ഇട്ടു കൊടുക്കാം .വീഡിയോ കാണുന്ന രീതിയിൽ മാത്രം കട്ട് ചെയ്തു ഉപയോഗിക്കാം .ഇതിലേക്ക് ഉപ്പ് മഞ്ഞൾപൊടി മുളക് പൊടി കാശ്മീരി മുളക് പൊടി കായപ്പൊടി ഉലുവപ്പൊടി ചേർത്ത് കൊടുക്കാം .ഇത് ഇളക്കി റോസ്റ്റ് ചെയ്യാം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here