മിക്ക ആളുകയുടെയും പ്രദാന പ്രശ്നം ശെരിയായ രീതിയിൽ ഹെന്ന ചെയ്യാൻ അറിയാത്തതാണ്. വെറുതെ മൈലാഞ്ചി പൊടി കലക്കി തേടിച്ചിട്ട് ഒരു കാര്യവും ഇല്ല. അങ്ങനെ ചെയ്തു എന്ന് പറഞ്ഞു മുടി കറുക്കുകയും ഇല്ല. നര പൂർണമായും മാറി മുടി നന്നായി കറുക്കണമെങ്കിൽ ശെരിയായ രീതിയിൽ മൈലാഞ്ചി കലക്കി ഹെന്ന ചെയ്യണം.
മുടി നല്ല കറുപ്പും തിളക്കവും ആയി ചെറുപത്തോടെ ഇരിക്കാനാണ് നമ്മൾ എല്ലാ മലയാളികളും ആഗ്രഹിക്കുന്നത്. എന്നാൽ ചിലപ്പോൾ പാരമ്പര്യമായ കാരണങ്ങൾ കൊണ്ടോ ചിട്ടയായ ആഹാര ശൈലി പിന്തുടരാത്തത് കൊണ്ടോ അല്ലെങ്കിൽ ആഹാരത്തിലുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടോ കുളിക്കുന്ന വെള്ളത്തിന്റെ പ്രശ്നങ്ങൾ കൊണ്ടോ ചില ആളുകൾ ചെറുപ്പത്തിലേ നരയ്ക്കാറുണ്ട്. ജീവിത ശൈലി കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ ഇതിനു കുറച്ചെങ്കിലും പരിഹാരം ആകും.
ചെറുപ്പത്തിലേ നരയ്ക്കുന്നവർക് മിക്കവാറും ചില മാനസിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കാണുമ്പോൾ പെട്ടന്ന് പ്രായം തോന്നിക്കുന്നത് മിക്ക ആളുകളെയും വിഷമിപ്പിക്കും. എന്നാൽ അങ്ങനെ ഉള്ള ആളുകൾ മുടി കറുപ്പിക്കുമ്പോൾ പെട്ടന്ന് പതുവയസ്സു കുറഞ്ഞപോലെ തോന്നുകയും ചെയ്യും.
ശുദ്ധമായ ഹെന്നയ്ക്ക് പകരം ചില ആളുകൾ ഡൈ ചെയ്യാറുണ്ട്. പക്ഷെ ഡൈയുടെ സ്ഥിരമായ ഉപയോഗം ക്യാൻസർ പോലുള്ള അസുഖങ്ങൾ ഉണ്ടാകാൻ കാരണമാകും എന്നാണ് പഠനങ്ങൾ പറയുന്നത്. പിന്നെ മറ്റു ചിലർ ബ്ലാക്ക്ഹെന്ന ഉപയോഗിക്കാറുണ്ട്. ഇത് ഉപയോഗിക്കുമ്പോൾ തൽക്കാലത്തേക്ക് മുടി കരുതിരിക്കുമെങ്കിലും ബാക്കി മുടികൾ കൂടെ പെട്ടെന്ന് നരയ്ക്കാൻ കാരണമാകുന്നു. ഇതൊക്കെ മിക്ക ആളുകൾക്കും അറിയാതെ ആണ് ഹെന്ന ചെയ്യുന്നത്.ഹെന്ന ചെയ്യുമ്പോൾ മുടി നന്നായി കറുക്കാനും അതിന്റെ കളർ കൂടുതൽ കാലം നിലനിൽക്കാനും ഈ പറയുന്ന പൊടികൈകൾ ട്രൈ ചെയ്യൂ.