വീട്ടമ്മമാർ നേരിടുന്ന ഒരു വലിയ തലവേദനയാണ് മഞ്ഞകറയും അഴുക്കും പിടിച്ച ടൈലുകൾ. കൂടുതൽ ആളുകളും വീട് മനോഹരമാക്കാൻ അടുക്കളയിലും ബാത്റൂമിലും ഒക്കെ വെള്ള നിറമുള്ള ടൈലുകൾ ആണ് ഉപയോഗിക്കുന്നത്. ചിലപ്പോൾ എത്ര സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകിയാലും ഇതിലെ മഞ്ഞ നിറം പോകില്ല. പ്രേത്യേകിച്ചു ബാത്റൂമിലുള്ള ടൈലുകളിൽ.
ലകഷങ്ങൾ ചിലവാക്കി വലിയ വിലകൂടിയ ടൈലുകൾ ആണ് മിക്ക വരും വീട്ടിൽ വാങ്ങി ഒട്ടിക്കുന്നത്. ചിലർ ദിവസവും അടുക്കളയും ബാത്റൂമും ഒക്കെ കഴുകാറുണ്ട്. മറ്റുചിലർ രണ്ട് ദിവസം കൂടുമ്പോൾ എങ്കിലും കഴുകും. ഇതൊക്കെ വൃത്തിയക്കാനായി വലിയ വിലകൊടുത്തു ടീവിയിൽ പരസ്യങ്ങളിൽ കാണുന്ന ലോഷനുകൾ വാങ്ങിക്കയുമുണ്ട് നമ്മൾ.
അടുക്കളയിലെ ടൈലുകൾ കറപിടിക്കുന്നതിനുള്ള പ്രദാന കാരണം അവിടെ നമ്മൾ മഞ്ഞൾ പൊടി പോലുള്ള വസ്തുക്കൾ കൂടുതൽ ഉപയോഗിക്കുന്നത് കൊണ്ടാണ്. പിന്നെ ബാത്റൂമിന്റെ കാര്യം അവിടെ എപ്പോഴും കുളിക്കുമ്പോൾ ഒക്കെ വെള്ളം നനയുന്ന ഭാഗങ്ങൾ ആണ്. വെള്ളം കൂടുതൽ ബാത്റൂമിൽ തങ്ങി നിന്നാലും ടൈലുകൾ പെട്ടന്ന് നിറം മങ്ങും.
പിന്നെ ചില വീര്യം കൂടിയ ലോഷനുകൾ ഉപയോഗിക്കുന്നത് കൊണ്ടും ടൈലുകളുടെ നിറം മങ്ങി പോകാറുണ്ട്. ഇങ്ങനെ ഏതു കാരണം കൊണ്ടും ആകട്ടെ നിറം മങ്ങിയ ടൈലുകൾ ഈ ഒരു മാജിക് പേസ്റ്റ് ഉപയോഗിച്ചു പുതിയതു പോലെ വൃത്തിയാക്കാൻ പറ്റും.