മലയാളികൾ തങ്ങളുടെ അടുക്കളയിൽ പാചകത്തിനായി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് അലുമിനിയം പാത്രങ്ങൾ ആണ്. വലിയ ബിരിയാണി ചെമ്പു മുതൽ ചെറിയ പുട്ടുകുറ്റിയും ചീനി ചട്ടിയും എന്നു വേണ്ട അടുക്കളയിലെ പകുതി സാധനങ്ങളും അലുമിനിയം കൊണ്ട് ഉണ്ടാക്കിയത് ആയിരിക്കും.
അലുമിനിയം പാത്രങ്ങൾ പലതരത്തിൽ ഉള്ളതാണ്. നോക്കിയും കണ്ടും വാങ്ങിയില്ലങ്കിൽ എപ്പോൾ പണി കിട്ടി എന്ന് ചോദിച്ചാൽ മതി. അതായത് അലുമിനിയം പത്രങ്ങൾ വാങ്ങുമ്പോൾ നല്ല ഗുണ നിലവാരം ഉള്ളത് നോക്കി വാങ്ങിയില്ലങ്കിൽ ഈ പാത്രങ്ങളിൽ ആഹാരം പാകം ചെയ്ത് കഴിച്ചാൽ പല മാരക രോഗങ്ങളും നമുക്ക് പിടിപെടും.
അലുമിനിയം പത്രങ്ങൾ സ്റ്റീൽ നോൻസ്റ്റിക് പാത്രങ്ങളെ അപേക്ഷിച്ചു വില കുറവാണെങ്കിലും ഇപ്പോൾ പണ്ടത്തെ പോലെ ആവശ്യക്കാർ ഇല്ല. ഇതിനു പ്രദാന കാരണം പണ്ടത്തെ പോലെ ഇപ്പോൾ ആരും വിറകടുപ്പിൽ ആഹാരം പാകം ചെയ്യുന്നില്ല എന്നതാണ്. ഇപ്പോൾ എല്ലാവരും ഗ്യാസ് സ്റ്റോവ് , ഇൻഡക്ഷൻ സ്റ്റോവ് ഒക്കെയാണ് ഉപയോഗിക്കുന്നത്. അങ്ങനെ വരുമ്പോൾ നോൻസ്റ്റിക് പാത്രങ്ങളുടെ ഉപയോഗം കൂടി .
പിന്നെ മറ്റൊരു പ്രദാന കാര്യം ഈ അലുമിനിയം പാത്രങ്ങൾ ക്ലീൻ ചെയ്യുന്നതാണ്. എണ്ണകാറയും കരിയും പിടിച്ച അലുമിനിയം പാത്രങ്ങൾ എങ്ങനെ വൃത്തിയാക്കണം എന്നു മിക്ക ആളുകൾക്കും അറിയില്ല. പണ്ടൊക്കെ ചാരം ഉപയോഗിച്ചു ആളുകൾ കഴുകിയിരുന്നു ഇപ്പോഴും അങ്ങനെ ചെയ്യുന്നവർ ഉണ്ട്. കരി ഒക്കെ ചിലപ്പോൾ അങ്ങനെ ചെയ്യുമ്പോൾ പോകും എന്നാൽ കൂടുതൽ പഴയ പാത്രങ്ങളും ചില കറകളും ഇങ്ങനെ കഴുകിയാൽ പോകില്ല. ചില സൂത്രപണികൾ ഉപയോഗിച്ചു നമ്മുടെ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ കൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ വൃത്തിയാക്കാം. ഉരചു ഉരച്ചു കഷ്ടപ്പെടേണ്ട ആവശ്യം ഇല്ല. ഒറ്റ കഴികലിൽ എല്ലാം വൃത്തിയാകും.