മലയാളികളുടെ ഇഷ്ട വിഭവം ആണ് പഴംപൊരി. ഈ മഴക്കാലത്തു നല്ല ചൂട് കട്ടനൊപ്പം പഴപൊരി കൂടി ഉണ്ടെങ്കിൽ പിന്നെ പറയണോ.ഈ ഒരു കോമ്പിനേഷൻ ഇഷ്ടമില്ലാത്തവർ ആയി ആരുമുണ്ടാകില്ല. ഇപ്പോൾ ഉള്ള കുട്ടികൾക്കു കൂടുതലും ജങ്ക് ഫുഡ് ആണ് ഇഷ്ടമെങ്കിലും കൂടുതൽ പേർക്കും പഴപൊരിയും ഇഷ്ടമാണ്.
നല്ല പഴുത്ത നേന്ത്രപഴമാണ് പഴംപൊരിക്കു നല്ലത്.നാട്ടിൻ പുറങ്ങളിലേ ചായക്കടയിലെ ചില്ലുകൂട്ടിൽ ആദ്യം ഇടംപിടിക്കുന്നതും പഴംപൊരി തന്നെ.. വേറെ ഒരുപാട് നാടൻ പലഹാരങ്ങൾ നമുക്ക് ഉണ്ടെങ്കിലും ഇന്ന് ഒരു ശതമാനം പോലും ഡിമാൻഡ് കുറയാത്ത പലഹാരം ഏതെന്നു ചോദിച്ചു കഴിഞ്ഞാൽ അത് പഴംപൊരി തന്നെ എന്നു പറയേണ്ടിവരും
ചിലയിടങ്ങളിൽ പഴംപൊരിക്കു എത്താക്ക അപ്പം വാഴക്ക അപ്പം എന്നൊക്കെ പറയാറുണ്ട്. പിന്നെ ഇപ്പോ മലയാള സിനിമയുടെ ‘രതീഷ്’ എന്നു വരെ പഴംപൊരിക്കു പേര് വീണു. പേരു എന്തുമാകട്ടെ പക്ഷേ നന്നായി ഉണ്ടാക്കിയാൽ ഇതിലും നല്ല വേറൊരു ചായകടി ഇല്ല എന്നു തന്നെ പറയാം.അപ്പോൾ പറഞ്ഞു വരുന്നത് , ഏതു പരിഷ്കാരി സ്നാക് വന്നാലും നന്നായി ഉണ്ടാക്കിയാൽ പഴംപൊരി രുചി ഒരു പടി മുന്നിൽ തന്നെ നില്ക്കും. എല്ലാവർക്കും ഉണ്ടാക്കാൻ അറിയാവുന്ന ഒരു പലഹാരം ആണെങ്കിലും ആ നാടൻ തട്ടുകട രുചി പഴംപൊരിക്കു കിട്ടണമെങ്കിൽ അതിന്റെ ചേരുവകൾ കൃത്യമായിരിക്കണം. അത്പോലെ തന്നെ ഈ ഒരു ചേരുവ കൂടി ചേർത്താൽ രുചി കൂടുമെന്നത് 100% ഉറപ്പുള്ള കാര്യമാണ്