പച്ചരിയോ അരിപൊടിയോ വേണ്ട വായിലിട്ടാൽ അലിഞ്ഞു പോകുന്ന പോലെ അപ്പം ഉണ്ടാക്കാം

0
681

അപ്പം കഴിക്കാൻ ഇഷ്ടം ഇല്ലാത്തവർ ആയി ആരും ഉണ്ടാകില്ല .നല്ല പഞ്ഞി പോലെ ഉള്ള അപ്പം കഴിക്കാൻ ആണ് എല്ലാവര്ക്കും ഇഷ്ടം .തേങ്ങാ അരച്ചാണ് സാധാരണ അപ്പം ഉണ്ടാക്കുന്നത് അതാണ് ടേസ്റ്റ് കൂടുതലും എന്ന് പറയാതിരിക്കാൻ കഴിയില്ല .പല തരത്തിൽ പല നിറത്തിൽ വെറൈറ്റി അപ്പങ്ങൾ ഇപ്പോൾ ഹോട്ടലുകളിൽ ലഭ്യം ആണ് .എന്നിരുന്നാലും വീട്ടിൽ ഉണ്ടാക്കുന്ന അപ്പത്തിന്റെ ടേസ്റ്റ് ഒന്ന് വേറെ തന്നെ ആണ് സംശയം ആർക്കും ഉണ്ടാകില്ല ആ കാര്യത്തിൽ .പച്ചരിയും അരിപ്പൊടിയും ഒന്നും ഇല്ലാതെ നല്ല പഞ്ഞി പോലെ ഉള്ള നാടൻ അപ്പം എങ്ങനെ ഉണ്ടാക്കാം എന്ന് ഇ വിഡിയോയിൽ മനസിലാക്കാം .കാരണം ഇത് ഒരു പുതിയ അറിവായിരിക്കും പച്ചരിയും അരിപ്പൊടിയും ഇല്ലാത്ത ഒരു അപ്പം.

എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം .വീഡിയോ കാണുന്ന രീതിയിൽ നിങ്ങൾ ഉപയോഗിക്കുന്ന അളവിന് റവ എടുക്കാം .ഇവിടെ വറുക്കാത്ത റവ ആണ് എടുക്കുന്നത് .ഇവിടെ 250 Ml കപ്പ് ആണ് ഇവിടെ എടുത്തിരിക്കുന്നത് .ഇ റവ മിക്സിയിൽ പൊടിച്ചു എടുക്കാം.ഇതിലേക്കു ആവശ്യത്തിന് പഞ്ചസാര ,ബേക്കിങ് പൗട്വർ ഈസ്റ്റ് എന്നിവ ചേർക്കാം .അതിലേക്ക് രണ്ടു പിടി തേങ്ങാ ചേർത്ത് കൊടുക്കാം .അതിലേക്ക് ഉപ്പും ഇട്ടു ഒരിക്കൽ കൂടെ കറക്കി എടുക്കാം.ഇതിലേക്ക് ഇളം ചൂടുള്ള വെള്ളം ചേർക്കുക .വീഡിയോ കാണുന്ന രീതിയിൽ വെള്ളം ചേർക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം.

ശേഷം മിക്സിയിൽ ഒന്നുടെ കറക്കി എടുക്കാം .ശേഷം കുറച്ചു വെള്ളം കൂടെ ഒഴിച്ച് ഒരു 10 മിനിറ്റ് റെസ്റ്റ് ചെയ്യാൻ വെക്കാം .ശേഷം മിക്സിയിൽ ഒരിക്കൽ കൂടെ കറക്കി എടുക്കാം.ഇപ്പൊ അപ്പം ഉണ്ടാക്കാൻ ഉള്ള മാവ് റെഡി ആണ് .കാണുമ്പൊൾ തന്നെ അത് മനസിലാക്കാം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here