എല്ലാ വീട്ടമ്മമാരും അടുക്കളയിൽ ഉപയോഗിക്കുന്ന ഒന്നാണ് ഈ സ്റ്റീലിന്റെ സ്കറബ്ബർ. എത്ര കരിപിടിച്ച പാത്രവും ഇത് കൊണ്ട് തേച്ചു ഉരച്ചു കഴുകിയാൽ വൃത്തിയാകും എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ല. പാത്രം കഴുകനല്ലാതെ ഇതിന്റെ മറ്റു ഉപയോഗങ്ങൾ എന്തൊക്കെ ആണെന്ന് എത്ര വീട്ടമ്മമാർക്ക് അറിയാം? പഴയ സ്കറബ്ബറിന്റെ ഈ ഉപയോഗങ്ങൾ അറിഞ്ഞാൽ പിന്നെ ആരും ഇത് എടുത്ത് കളയില്ല.
പിന്നെ സൂക്ഷിച്ചും കണ്ടും ഉപയോഗിചില്ലങ്കിൽ പണി കിട്ടുകയും ചെയ്യുന്ന ഒരു സാധനം ആണ് സ്റ്റീൽ സ്കറബ്ബർ. ഇതിന്റെ പൊട്ടി മാറിയ ഭാഗങ്ങൾ മിക്സിയോ പാത്രങ്ങളോ കഴുകുന്ന സമയത്തു അതിൽ പറ്റി പിടിക്കുകയും ആഹാരത്തിലൂടെ നമ്മുടെ ഉള്ളിലേക്ക് പോകുകയും ചെയ്യും.
സ്റ്റീൽ സ്കറബ്ബർ എല്ലാ പാത്രങ്ങളിലും നമുക്ക് തോന്നിയത് പോലെ ഉപയോഗിക്കാൻ പറ്റില്ല. പ്രത്യയേകിച്ചു നോൺ സ്റ്റിക് പാത്രങ്ങളിൽ . ഇത് എടുത്തു നോൻസ്റ്റിക് പാത്രങ്ങളിൽ ഉപയോഗിച്ചാൽ ഫ്രൈ പനോക്കെ പെട്ടന്ന് കേടായിപോകും. നോൻസ്റ്റിക് പാത്രങ്ങളിൽ നൈലോണിന്റെ സ്കറബ്ബർ ആണ് ഉപയോഗിക്കേണ്ടത്.
സ്റ്റീൽ പത്രങ്ങളിൽ മിക്കവാറും ഈ ഒരു സ്കറബ്ബർ എപ്പോഴും ഉപയോഗിക്കാറുണ്ട്. ഉപയോഗിക്കുന്നത് നല്ലത് തന്നെ പക്ഷേ എപ്പോഴും ഉപയോഗിച്ചാൽ പാത്രം ഉരഞ്ഞ് അതിന്റെ ഭംഗി മൊത്തം നഷ്ടപ്പെടുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ശെരിക്കും ഇതൊന്നും അല്ല സ്റ്റീൽ സ്കറബ്ബറിന്റെ യഥാർത്ഥ ഉപയോഗങ്ങൾ. ഇതിന്റെ ഈ ഉപയോഗങ്ങൾ അറിഞ്ഞാൽ പിന്നെ പഴയ കേടായ സ്റ്റീൽ സ്കറബ്ബർ പോലും ആരും കളയില്ല.