ഒരു വീടിന്റെ അലങ്കരമാണ് നല്ല തടി കൊണ്ട് ഉണ്ടാക്കിയ മനോഹരമായ ഫർണിച്ചറുകൾ.മറ്റു ഫർണിച്ചറുകളെ അപേക്ഷിച്ചു വില അല്പം കൂടുതലാണെങ്കിലും കൂടുതൽ കാലം ഈട് നിൽക്കും മരം കൊണ്ടുള്ള ഫർണിച്ചറുകൾ. പിന്നെ നല്ല രീതിയിലുള്ള ഡിസൈൻ ആണെങ്കിൽ കാണാനും നല്ല പ്രൗഢി ആയിരിക്കും.
ഈ വലിയ വില കൊടുത്തു വാങ്ങുന്ന ഫർണിച്ചറുകൾ കുറച്ചു നാൾ കഴിയുമ്പോൾ നിറം മങ്ങിയും പൂപ്പൽ പിടിച്ചും ആകെ വൃത്തികേടാകാറുണ്ട് ചിലപ്പോൾ. വാർനിഷ് പോലെ ഉള്ളത് കസേരയിലും മേശയിലും കട്ടിലിലും അടിക്കുമ്പോൾ നല്ല തിളക്കം കിട്ടാറുണ്ടെങ്കിലും എപ്പോഴും ഇതൊക്കെ അടിക്കാൻ നമുക്ക് പറ്റില്ലല്ലോ. വീട്ടിൽ കല്ലിയാണം പോലുള്ള ചടങ്ങുകൾ നടക്കുമ്പോൾ ആണ് മിക്കവാറും വീട് പെയിന്റ് അടിക്കുന്ന കൂട്ടത്തിൽ ഫർണിച്ചറുകൾ കൂടെ വാരിനിഷ് ചെയ്യുന്നത്.
മിക്ക ആളുകളും ഇടക് വീട് വൃത്തിയാക്കുന്ന കൂട്ടത്തിൽ വെള്ളം കൊണ്ട് തുണി വെച്ചോ മറ്റോ ഫർണിച്ചറുകൾ തുടക്കുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഫര്ണിച്ചറിൽ പൂപ്പൽ കൂടുതൽ പിടിക്കാൻ കാരണമാകും. പൂപ്പൽ ശരീരത്തിൽ പറ്റിയാൽ പുണെ അതു പലവിധ തൊക്ക് രോഗങ്ങൾ ഉണ്ടാകുകയും ചെയ്യും.
സദാരണയായി വീടുകളിലെ സ്വീകരണ മുറികളിൽ കിടക്കുന്ന സെറ്റി, ഡൈനിങ്ങ് ടേബിൾ ,കസേര ദിവാൻ കൊട്ട് മുതലായ ആണ് കൂടുതലും നമ്മൾ തിളക്കത്തോടെ ഇരിക്കാൻ ആഗ്രഹിക്കുന്നത്. പിന്നെ ചില വീടുകളിൽ മരം കൊണ്ടുള്ള തൂണുകൾ കാണാം ഇതൊക്കെ നിറം മങ്ങി ഇരുന്നാൽ ഒരു ഭംഗിയും ഉണ്ടാകില്ല. ഏതു നിറമങ്ങിയ പഴയ ഫര്ണിച്ചറുകളുമാകട്ടെ പുത്തൻ പുതിയതു പോലെ ആകാൻ ഏഴ് സൂത്രം ഒന്നു പ്രയോഗിച്ചു നോക്കൂ.