മീൻ എല്ലാവരുടെയും ഇഷ്ട വിഭവം ആണ് .മീൻ കറിയോ മീൻ പൊരിച്ചതോ ഉണ്ടെങ്കിൽ അത് മാത്രം മതിയാകും അഞ്ചു പ്ലേറ്റ് ചോറ് കഴിക്കാൻ എന്ന് നിസംശയം പറയാൻ കഴിയും.ഇന്ന് ഇവിടെ കാണിക്കുന്നത് സ്പെഷ്യൽ ആയി മത്തി എങ്ങനെ വറുക്കാം എന്നുള്ളതാണ് .സാധാരണ വറക്കുന്നത് പോലെ അല്ല .ഇങ്ങനെ ഇ രീതിയിൽ ചെയ്താൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ടേസ്റ്റ് ആണ് .ചില സ്ഥലങ്ങളിൽ മത്തി എന്നും ചില സ്ഥലങ്ങളിൽ ചാള എന്നും പറയുന്ന നമ്മുടെ മത്തി ഫ്രൈ ചെയ്തു എടുക്കാം .ആദ്യമായി ചെയ്യേണ്ടത് വീഡിയോ കാണുന്ന രീതിയിൽ മീൻ നല്ല പോലെ കഴുകി വൃത്തിയാക്കി വരഞ്ഞു വെക്കാം.
ശേഷം പച്ചമുകളിൽ തേക്കാൻ അരപ്പ് തയ്യാറാക്കി എടുക്കാം.അതിനായി മീഡിയം രീതിയിൽ പച്ചമുളക്ക് എടുക്കാം.അരപ്പ് ഉണ്ടാക്കാൻ വേണ്ടി ആണ് ഇത് .കുറച്ചു പച്ചമുളക് അരി കളഞ്ഞും കുറച്ചു മുഴുവനായും ആണ് എടുക്കേണ്ടത്.എരി വേണ്ടവർക്ക് കൂടുതൽ എടുക്കാം.വീഡിയോ കാണുന്ന രീതിയിൽ ഇഞ്ചി വെളുത്തുള്ളി ചുമന്നുള്ളി എല്ലാം ചേർക്കാം ഇതിലേക്ക് .ശേഷം കുറച്ചു കുരുമുളക് ചേർക്കാം .ഇത് മിക്സിയുടെ ജാറിലേക്ക് ഇട്ടു മഞ്ഞൾപൊടി ചേർക്കാം.പാകത്തിന് ഉപ്പും ചേർത്ത് അരച്ചെടുക്കുമ്പോൾ നമ്മുടെ മസാല റെഡി ആകും.