എല്ലാ വീട്ടിലും ദിവസത്തിൽ കുറഞ്ഞത് ഒരു തവണ എങ്കിലും നാരങ്ങാ ഉപയോഗിക്കും. നാരങ്ങാ കൊണ്ട് അച്ചാറും നാരങ്ങാ വെള്ളവും കറിയുമൊക്കെ നമ്മൾ ഉണ്ടാക്കാറുണ്ട്. ഇതൊക്കെ ഉണ്ടാക്കിയിട്ടു അതിന്റെ തൊലി കളയുകയാണ് പതിവ്. എന്നാൽ നാരങ്ങയുടെ തൊലി എടുത്തു നമുക്ക് അടിപൊളി ഒരു ഡിഷവാഷ് ലിക്വിഡ് ഉണ്ടാക്കാൻ പറ്റും.
പാത്രം കഴുകാൻ പണ്ടൊക്കെ ചാരം ആണ് ഉപയോഗിച്ചിരുന്നത് എന്നാൽ പിന്നെ ക്രെമേണ സോപ്പ് ആയി. ഇപ്പോൾ എല്ലാവരും ബോട്ടിലിൽ കിട്ടുന്ന ഡിഷ്വാഷ് ലിക്വിഡ് ആണ് ഉപയോഗിക്കുന്നത്. നല്ല വിലയും കൊടുക്കണം ഇതിനൊക്കെ. ചില ഡിഷ്വാഷ് ലിക്വിഡ് ഉപയോഗിക്കുമ്പോൾ കൈ ഒക്കെ ആകെ പൊട്ടാറും പിന്നെ ചൊറിയറും ഒക്കെ ഉണ്ട്. എന്നാൽ നമ്മൾ വീട്ടിൽ ഉണ്ടാകുന്ന ഈ നാരങ്ങാ ഡിഷ്വാഷ് ലിക്വിഡ് ഉപയോഗിക്കുമ്പോൾ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. ഇത് ഉണ്ടാക്കാൻ വേറെ ഒരു വസ്തുക്കളും പുറത്തു നിന്നു പൈസ കൊടുത്തു വാങ്ങേണ്ട ആവശ്യം ഇല്ല. ഈ ലിക്വിഡ് ഉപയോഗിക്കുമ്പോൾ ഒരു നല്ല മണവും തിളക്കവും നമ്മുടെ അടുക്കളക്ക് കിട്ടുന്നു.
നാരങ്ങക്ക് ഒക്കെ ഇപ്പൊ തീപിടിച്ച വില അല്ലെ. അപ്പോൾ ഇത് ഉപയോഗിച്ച ശേഷം തോട് കൊണ്ട് വീണ്ടും ഉപയോഗം ആണെങ്കിൽ പിന്നെ വിഷമിക്കണ്ടല്ലോ.നമ്മൾ ഉപയോഗിച്ചു കളയുന്ന നാരങ്ങാ തോടുകൾ ഫ്രിഡ്ജിൽ ഒരു ബോക്സിലിട്ടു സൂക്ഷിക്കുക. കുറച്ചു ആകുമ്പോൾ അത് എടുത്തു നമുക്കു ഡിഷ്വാഷ് ലിക്വിഡ് ഉണ്ടാക്കാം. എണ്ണകറയും ആഹാരത്തിന്റെ മണവും ഒക്കെ പോയി പാത്രങ്ങൾ നല്ല വെട്ടിത്തിളങ്ങും. ഒരു 7..8 നാരങ്ങാ തോട് കൊണ്ട് ഒരു ലിറ്റർ ഡിഷ്വാഷ് ലിക്വിഡ് വരെ ഉണ്ടാക്കാം.