എല്ലാവരുടെയും വീട്ടിൽ സാദരണയായി ഉണ്ടാക്കുന്ന ഒരു കറിയാണ് മുട്ട കറി. ശെരിക്കും മുട്ട കറി എന്നു പറഞ്ഞാൽ ഉള്ളി കറിയാണ്. അതിൽ മുട്ടകൂടി പുഴുങ്ങി ഇടുമ്പോൾ മുട്ടകറി എന്നു വിളിക്കും. എങ്കിലും നമുക്ക് എപ്പോഴും കുറച്ചു വെറൈറ്റി രുചിയിൽ മുട്ട കറി കഴിക്കാൻ ആണ് ഇഷ്ടം. എപ്പോഴും കഴിക്കുന്ന മുട്ട കറി ആർക്കായാലും കുറെ നാൾ കഴിക്കുമ്പോൾ മടുപ്പ് തോന്നും.
മുട്ടകറി സാദാരണ ഉണ്ടാകുന്നത് അപ്പം, ചപ്പാത്തി, ഇടിയപ്പം, പത്തിരി ഇവയുടെ കൂടെയാണ്. മുട്ട കറി എന്നു പറയുമ്പോൾ അത് കുറച്ചു കട്ടിയായിട് മുട്ട റോസ്റ്റ് ആയി കഴിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. എല്ലാവരും മുട്ട കറി ഉണ്ടാകുന്നത് ഏകദേശം ഒരുപോലെ ആണെങ്കിലും ചിലരുടെ മുട്ട കറിക്ക് ഒരു പ്രത്യേക രുചിയാണ്. അത് എന്തുകൊണ്ട് എന്നു ചിന്ദിച്ചിട്ടുണ്ടോ? ചിലപ്പോൾ ചില ഹോട്ടലുകളിൽ നിന്നും കഴിക്കുന്ന അപ്പവും മുട്ട കറിയുടെയും രുചി നമുക്ക് മറക്കാനെ പറ്റില്ല. ചില തട്ടുകടയിൽ പൊറോട്ടയും നല്ല ചുവന്ന മുട്ടകറിയും കിട്ടും അതിനും ഒരു മറക്കാൻ പറ്റാത്ത രുചിയാണ് അല്ലെ?
നല്ല കറുത്തു ചുവന്നു കുറുകിയ മുട്ട കറി കാണുമ്പോൾ തന്നെ നമ്മുടെ നാവിൽ വെള്ളമൂറും. ഒരു ആഹാരതിന്റെ രുചി എത്രത്തോളം ഉണ്ടാകും എന്ന് അതിന്റെ കാഴ്ചയിൽ തന്നെ നമുക്കു മനസിലാകും. ഇനി നിങ്ങളുടെ കുട്ടികൾക്കും ഭർത്താവിനും ദാ ഇങ്ങനെ ഒന്നു മുട്ട കറി വെച്ചു കൊടുത്തു നോക്കൂ. എന്നും പിന്നെ ഇങ്ങനെ മതി എന്നു അവർ പറയും 100 ശതമാനം ഉറപ്പ്.