പഞ്ഞി മുട്ടായി പോലെ ഇരിക്കുന്ന ഇ അപ്പം ഒരിക്കൽ ഉണ്ടാക്കിയാൽ വീട്ടിൽ വേറൊന്നും ഉണ്ടാക്കില്ല

0
91

നല്ല പഞ്ഞിപോലുള്ള തൂവെള്ള നിറത്തിലുള്ള ചൂട് അപ്പം ആരാണ് കഴിക്കാൻ ഇഷ്ടപെടാത്തത് അല്ലേ?മലയാളികളുടെ ഏറ്റവും ഇഷ്ടപ്പെട്ട ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് നല്ല പഞ്ഞികെട്ടു പോലുള്ള വെള്ളയപ്പം. എത്ര കഴിച്ചാലും നമുക്കു അത് മതിയാവൂല അത്രക്ക് രുചിയാണ്. വീട്ടിൽ അമ്മമാർ ചുട്ട് കൊണ്ടിരിക്കുമ്പോൾ തന്നെ ചിലർ രണ്ടും മൂന്നും ഒക്കെ കറി ഒന്നും ഇല്ലാതെ ചായയുടെ കൂടെ അങ്ങു തിന്നുന്നതും പതിവാണ്.

ഇത്രയേറെ പ്രീതിയുള്ള വേറെ ഒരു പലഹാരം ഇല്ല എന്നു തന്നെ പറയാം. ക്രിസ്തിയാണികൾ അവരുടെ ആഘോഷങ്ങളായ ക്രിസ്തുമസിനും ഈസ്റ്ററിനും ഒക്കെ വെള്ളയപ്പം ഉണ്ടാക്കാറുണ്ട്. വെള്ളയപത്തിന്റെ കൂടെ കൂടുതൽ പേരും സദാരണയായി കഴിക്കുന്നത് മുട്ടകറി ആണ്. അപ്പയും മുട്ടകറിയും കോമ്പിനേഷൻ ഇഷ്ടമല്ലാത്ത ആരും തന്നെ കാണില്ല. പിന്നെ പോത്തു വരട്ടിയതും അപ്പവും, അപ്പവും ചിക്കൻ കുറുമായും, അപ്പവും കടല കറിയും അങ്ങനെ ഒരുപാട് ഇഷ്ടങ്ങൾ ഉണ്ട് മലയാളികൾക്ക്.

നന്നായി ഉണ്ടാക്കിയാൽ പഞ്ഞി പോലെയും അതിന്റെ കൂട്ട് ശെരിയായില്ലെങ്കിൽ തടി പോലെയും ഇരിക്കും ഈ വെള്ളയപ്പം. തടി പോലെ ഇരുന്നാൽ പിന്നെ ഇത് ഒന്നിനും കൊള്ളില്ല. ചിലപ്പോൾ നമ്മൾ കഴിക്കുമ്പോൾ മധുരം അധികമായ പോലെ ഒക്കെ തോന്നും യീസ്റ്റ് കൂടിപോകുന്നത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ചിലപ്പോൾ വെള്ള നിറം മാറി ഒരു മഞ്ഞ നിറമായിരിക്കും അപ്പത്തിനു. ഇങ്ങനെ ഉണ്ടാകാൻ കാരണം അധികമായി സോഡാ പൊടി ചേർക്കുന്നതാണ്.ആരും കഴിക്കാൻ ഇഷ്ടപെടുന്ന പഞ്ഞി കട്ടപോലുള്ള അപ്പം ഉണ്ടാകുന്നത് ഈ രീതിയിലാണ്.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here