മുട്ടകറി ഉണ്ടാക്കാൻ അറിയാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എങ്കിലും ചിലർ ഉണ്ടാകുന്ന മുട്ടകറിക്കു ഒരു പ്രത്യേക രുചി ആയിരിക്കും. ചിലരുടെ മുട്ട കറി കഴിക്കുമ്പോൾ തന്നെ വെറുത്തു പോകും അല്ലെ?നല്ല ചുവന്ന കുറുകിയ ചാറുള്ള മുട്ടകറി അപ്പത്തിന്റെയും പത്തിരിയുടെ കൂടെയും ഇടിയപത്തിന്റെ കൂടെയും ഒക്കെ ഒരു പിടി പിടിച്ചാൽ എന്റെ സാറേ.പിന്നെ ഒരു രക്ഷയും ഉണ്ടാകൂല.
പുട്ടും കടലയും , ചപ്പാത്തിയും ചിക്കനും, പൊറോട്ടയും ബീഫും എന്നൊക്കെ പറയും പോലെ അപ്പവും മുട്ട കറിയും അല്ലെങ്കിൽ മുട്ട റോസ്റ്റും ആണ് ജോഡികൾ. അതൊരു അപാര കോമ്പിനേഷൻ തന്നെയാണ്.സവാള, മല്ലിപ്പൊടി, മുളക്പൊടി,മഞ്ഞ പൊടി, ഗരം മസാല, പച്ചമുളക്, മുട്ട ഇതൊക്കെയാണ് എല്ലാ മുട്ടകറിയും ഉണ്ടാക്കാൻ മലയാളികൾ ഉപയോഗിക്കുന്നത് അല്ലേ? എന്നിട്ടും എന്തേ ഓരോ മുട്ട കറിക്കും പല വിധ രുചി എന്നു ചിന്തിച്ചിട്ടുണ്ടോ? അത് വേറെ ഒന്നും കൊണ്ടല്ല. മുട്ട കറി ഉണ്ടാകുമ്പോൾ ചേരുവകൾ എല്ലാം ഒരു പോലെ ആണെങ്കിൽ അത് ചേർക്കുന്ന അളവിലും പാകം ചെയ്യുന്ന രീതിയിലും കൊണ്ടുള്ള വ്യത്യസം കൊണ്ടാണ്.
മുട്ട കറി ഏറ്റവും നല്ല രുചിയിൽ കിട്ടുന്നത് നാട്ടിൻ പുറത്തുള്ള ചെറിയ ചായക്കടയിലും വഴിയൊരത്തുള്ള തട്ടുകടയിലും ആണ്. അവിടെ ഒക്കെ നല്ല ചൂടുള്ള പൊറോട്ടയുടെ കൂടെ കഴിക്കാൻ കൂടിതലും മുട്ട കറിയാണ്. നല്ല എരിവും ചുവന്ന നിറവും ചെറിയ ഒരു മധുരവും കാണും ആ മുട്ട കറിക്ക്.മുട്ടകറി ഉണ്ടാകുമ്പോൾ ഈ കാര്യങ്ങൾ ശ്രദിച്ചാൽ നല്ല രുചിയുള്ള നാടൻ മുട്ടകറി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.