നമ്മൾ എല്ലാവരും പച്ചക്കറി വാങ്ങുന്ന കൂട്ടത്തിൽ വീട്ടിലേക്ക് സാദാരണ വാങ്ങിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്. ഒരു ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ ഒരു നല്ല ബീറ്റ്റൂട്ട് തോരൻ ഉണ്ടാക്കാം. ചിലർ ബീറ്റ്റൂട്ട് കൊണ്ട് പച്ചടി ഉണ്ടാക്കും. ചിലർ വെളുക്കാൻ വേണ്ടി ബീറ്റ്റൂട്ട് ജൂസ് കുടിക്കും.
ബീറ്റ്റൂട്ടിന്റെ നിറം തന്നെയാണ് അതിനെ വ്യത്യസ്തമാക്കുന്നത് നല്ല ചുവന്നു തുടുത്ത നിറം. ബേറ്റ്റൂട്ടിന്റെ തൊലികളഞ്ഞു എവിടെ വെച്ചാലും അവിടെ ഒക്കെ നിറം പിടിക്കും. ചോറിൽ വെച്ചാൽ ചോറ് ചുവക്കും. മുഖത്ത് തേച്ചാൽ മുഖം ചുവക്കും ചുണ്ടിൽ തേച്ചാൽ ചുണ്ട് ചുവന്ന് തുടുക്കും. ഇത്രയേറെ നിറമുള്ള വേറെ പച്ചക്കറി ഇല്ല എന്നു തന്നെ പറയാം.
ചുണ്ടിൽ തേക്കാൻ വെറുതെ ലിപ് ബാം വാങ്ങി കാശ് കളയണ്ട ഒരു ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ വീട്ടിൽ തന്നെ നല്ല ലിപ് ബാം ഉണ്ടാക്കി എടുക്കാം. ഇത് കുട്ടികൾക്കും ഉപയോഗിക്കാം. അറിയാതെ അവരുടെ ഉള്ളിലേക് പോയാലും ഒരു കുഴപ്പവും ഇല്ല. മായം ചേർന്ന ലിപ് ബാം ഒഴിവാക്കി ഇനി നാച്ചുറൽ ആയ വീട്ടിൽ ഉണ്ടാക്കിയ ലിപ് ബാം ഉപയോഗിക്കു. ഇത് ഉണ്ടാക്കാൻ പൈസ കൊടുത്തു ഒന്നും തന്നെ വാങ്ങേണ്ട ആവശ്യം ഇല്ല. നമ്മുടെ എല്ലാവരുടെയും അടുക്കളയിൽ ഉള്ള ഈ രണ്ട് സാധനങ്ങൾ കൂടി ചേർത്താൽ കടയിൽ നിന്ന് വാങ്ങുന്ന പോലത്തെ നല്ല മെഴുകു പോലുള്ള ലിപ് ബാം റെഡി.