ഇങ്ങനെ വിരിച്ചാൽ എത്ര ചാടി മറിഞ്ഞാലും ബെഡ്ഷീറ്റ് ചുളുങ്ങില്ല നിങ്ങൾക്കും പരീക്ഷിക്കാം

0
597

നല്ല ബെഡ്ഷീറ്റ് വിരിച്ചു വൃത്തിയായി കിടക്കുന്ന ഒരു മുറി കാണാൻ തന്നെ കണ്ണിനു കുളിരാണ്. അടുക്കും ചിട്ടയും ഉള്ള മുറി ആണോ അല്ലയോ എന്നു ബെഡ്‌ കാണുമ്പോൾ തന്നെ മനസിലാകും. ചിലരുടെ റൂമിൽ കയറുമ്പോൾ തന്നെ ബെഡ് ഒക്കെ ആകെ വലിച്ചു വാരി തലയണ ഒക്കെ എവിടെ എങ്കിലും ഇട്ടിരിക്കുന്നത് കാണാം. അങ്ങനെ ഉള്ള ഒരു ബെഡ് കണ്ടാൽ ആർക്കും കിടക്കാൻ തോന്നില്ല. എന്നാൽ നന്നായി വൃത്തിയാക്കിയ മുറിയിൽ നല്ല ഒരു ബെഡ് ഇട്ടതിനു ശേഷം വൃത്തിയുള്ള ഒരു ബെഡ്ഷീറ്റ്‌ വളരെ നന്നായി പൊതിഞ്ഞു വിരിച്ചാൽ ആരും ഒന്നു കിടക്കാൻ ആഗ്രഹിച്ചു പോകും.

പണ്ടത്തെ പോലെ അല്ല ഇപ്പോൾ ബെഡ്‌റൂം ഡിസൈനും അലങ്കാരവും ഒക്കെ ആകെ മാറിപ്പോയി. സിംഗിൾ ബെഡ് കുട്ടികളുടെ മുറിയിൽ മാത്രമേ കാണാൻ പറ്റുള്ളൂ. കിംഗ്‌ സൈസ് ബെഡ് ആണ് കൂടുതലും ആളുകൾ വാങ്ങുക. അതിൽ പഞ്ഞി മെത്ത ഒന്നും ഇടാറില്ല ഇപ്പോൾ പകരം നല്ല വിലകൂടിയ മാട്രെസ് വാങ്ങി ഇടും അതിൽ ഭംഗിയുള്ള ഒരു ബെഡ്ഷീറ്റ്‌ വൃത്തിയായി വിരിച്ചാൽ പിന്നെ ഒരു ആഡംബര ലുക്ക് കിട്ടുകയും ചെയ്യും. പിന്നെ മുറിയിലെ ജനാലകളിൽ ബെഡ്ഷീറ്റിന് മാച്ച് ആയ കർട്ടൻ കൂടെ ഇട്ടാൽ ഭംഗി കൂടും.

ആഡംബര ഹോട്ടൽ മുറികളിലെ പോലെ ബെഡ് വിരിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. പക്‌ഷേ നമ്മുടെ വീടുകളിൽ എത്ര വൃത്തിയായി കിടക്ക വിരിച്ചു ഇട്ടാലും കുട്ടികൾ കയറി ചാടി മറിഞ്ഞു ആകെ ബെഡ്ഷീറ്റ്‌ ചുളുങ്ങി പോകും. ഇങ്ങനെ സംഭവിക്കാതെ ഇരിക്കാൻ ഈ ടിപ്പ് ഒന്നു ചെയ്തു നോക്കു. ഒരു പൈസ പോലും ചിലവില്ല ഇങ്ങനെ ചെയ്യാൻ.

Advertisement
SHARE

LEAVE A REPLY

Please enter your comment!
Please enter your name here