കടയിൽ നിന്നുള്ള കവറു പാലിൽ നിന്ന് ഇങ്ങനെയും ചില ഉപകാരങ്ങൾ ഉണ്ടെന്നു നമുക് അറിയില്ല

0
900

പാചക ആവശ്യത്തിന് നെയ്യ് കടകളിൽ നിന്ന് വാങ്ങുന്നവർ ആണ് നമ്മൾ എല്ലാവരും .ഭക്ഷണം നല്ല രുചിയും മയവും കിട്ടാൻ എല്ലാം നെയ്യ് സഹായിക്കും .പക്ഷെ ചെറിയ ഒരു ടിൻ നെയ്യ് വാങ്ങാൻ തന്നെ നല്ല ഒരു തുക ആകും എന്നുള്ളതുകൊണ്ട് ആരും നെയ്യ് കൂടുതൽ വാങ്ങാറില്ല .എന്നാൽ സിമ്പിളായി ഇ നെയ്യ് നമ്മൾ വീട്ടിൽ വാങ്ങുന്ന പാലിൽ നിന്ന് തയ്യാറാക്കി എടുക്കാം .അതാണ് ഇന്നത്തെ ഇ വിഡിയോയിൽ പറയുന്നത് .ഒരുപാട് സമയമോ മിനക്കേടോ ഒന്നും തന്നെ ഇല്ല ഇത് സിമ്പിളായി ചെയ്തു എടുക്കാൻ .ആർക്കും വീട്ടിൽ ഈസി ആയി ഇത് പരീക്ഷിച്ചു നോക്കാം .നല്ല സൂപ്പർ റിസൾട്ട് നിങ്ങൾക്ക് ലഭിക്കും.

എങ്ങനെ ചെയ്യാം എന്ന് നോക്കാം ആദ്യം കടകളിൽ നിന്നോ വീടുകളിൽ നിന്നോ വാങ്ങുന്ന പാൽ ഒന്ന് തിളപ്പിച്ച് എടുക്കാം .വെള്ളം ചേർക്കാതെ വേണം ശുദ്ധമായ പാൽ മാത്രം തിളപ്പിച്ചെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.നന്നായി തിളപ്പിച്ച പാൽ ആറുന്നത് വരെ വെക്കുക ശേഷം ഫ്രിഡ്ജിൽ വെക്കാം .രാത്രിയിൽ വെച്ചാൽ രാവിലെ ഇത് എടുക്കാം.ശേഷം പാലിന്റെ മുകളിൽ വരുന്ന പാട എടുക്കാം .വേണം എങ്കിൽ ഒരു അരിപ്പ ഉപയോഗിച്ച് നമുക്ക് അരിച്ചു എടുക്കാവുന്നതാണ്.

അങ്ങനെ ചെയ്താൽ മുഴുവൻ ക്രീമും ലഭിക്കും .ദിവസവും വാങ്ങുന്ന പാലിൽ നിന്ന് ഇങ്ങനെ ക്രീം ശേഖരിക്കാം .നല്ലൊരു പാത്രത്തിൽ അടച്ചു ഇത് നമുക്ക് സൂക്ഷിക്കാം.ഇത് പോലെ ഒന്നോ രണ്ടോ ആഴ്ച നമുക്ക് ക്രീം ചെയ്തു വെക്കാം .ഇതിൽ നിന്ന് നെയ്യ് എങ്ങനെ എടുക്കാം എന്ന് വീഡിയോ കാണാം .എല്ലാവര്ക്കും ഈസി ആയി ചെയ്യാൻ കഴിയും.

SHARE

LEAVE A REPLY

Please enter your comment!
Please enter your name here