വീട്ടിൽ കറിവേപ്പ് ഇല പോലെ നാട്ടു വളർത്താൻ കഴിയുന്ന ഒന്നാണ് കറ്റാർവാഴ .പല ഉപയോഗങ്ങൾ കറ്റാർവാഴ നമുക്ക് തരുന്നു .പലതരം ഫേസ് പായ്ക്ക് തയ്യാറാക്കാനും മുടിയുടെ സംരക്ഷണത്തിനും എല്ലാം കറ്റാർവാഴ ഉപയോഗിക്കാറുണ്ട് .ആയുർവേദത്തിൽ കറ്റാർ വാഴയ്ക്ക് വലിയ ഒരു സ്ഥാനം തന്നെ ആണ് ഉള്ളത് .സിംപിൾ രീത്യിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ നട്ടു വളർത്താൻ കഴിയുന്ന ഒന്ന് തന്നെ ആണ് ഇ കറ്റാർ വാഴ .ഇ കറ്റാർ വാഴ എങ്ങനെ വീട്ടിൽ വളരെ സിമ്പിളായി കൃഷി ചെയ്തു എടുക്കാം എന്ന് നോക്കാം.
കറ്റാർവാഴ നടുമ്പോൾ ആദ്യം ശ്രദ്ധിക്കേണ്ടത് മണ്ണാണ് .കളി മണ്ണ് പോലെ ഉള്ളതിൽ കറ്റാർ വാഴ നന്നായി വളരില്ല .ഈർപ്പം പിടിച്ചെടുക്കാൻ കഴിവുള്ള രീതിയിൽ ഉള്ള മണ്ണ് മാത്രം ഇതിനായി ഉപയോഗിക്കുക.ചരൽ കല്ല് കൂടിയ മണ്ണും ഇതിനായി ഉപയോഗിക്കാം.നന്നായി സൂര്യ പ്രകാശം ഇല്ലെങ്കിൽ കറ്റാർ വാഴ വളരില്ല .അതുകൊണ്ടു വെയിൽ ഇല്ലാത്ത ഭാഗത്തു കറ്റാർ വാഴ നടാതിരിക്കുക.
കറ്റാർ വാഴ നടും മുൻപ് ആ ചട്ടിയിൽ രണ്ടു പഴത്തൊലി വെച്ചാൽ നന്നായി വളരാൻ സഹായിക്കും.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.