ഉഴുന്ന് വട മലയാളികൾക്ക് ഒരു വികാരമാണ്. നല്ല ചൂട് ചായക്കൊപ്പം ഒരു മൊരിഞ്ഞ ഉഴുന്ന് വട ഉണ്ടെങ്കിൽ പിന്നെ കുശാൽ. നമ്മുടെ നാട്ടിൻപുറങ്ങളിലെ ചായക്കടയിലെ ഒരു സ്ഥിരം കാഴ്ചയാണ് ചായക്കടകളിൽ വൈകുന്നേരമാകുമ്പോൾ ഒരു പത്രമൊക്കെ വായിച്ചു ചായയും വടയും കഴിച്ചു കൊച്ചു വർത്തമാനം പറയുന്ന കുറച്ചു ആൾക്കാർ അല്ലെ?.പരിപ്പ് വട, ഉഴുന്ന് വട, ഉള്ളിവട, തൈര് വട ഇങ്ങനെ പലതരം വടകൾ ഉണ്ടെങ്കിലും ഉഴുന്ന് വടക്ക് ഒരു വല്ലാത്ത രുചിയാണ്. മിക്ക ആളുകൾക്കും വീട്ടിൽ ഉണ്ടാകുന്നതിനെക്കാൾ ചായകട വടകളോട് ആണ് താല്പര്യം. എന്താണ് അങ്ങനെ എന്നു ചിന്തടിച്ചിട്ടുണ്ടോ? മറ്റൊന്നും കൊണ്ടല്ല ചായകടയിൽ നിന്നു വാങ്ങുമ്പോൾ ഉഴുന്ന് വടക്ക് വല്ലാത്ത ഒരു രുചിയാണ്.
ചില രഹസ്യങ്ങൾ മനസിലാക്കിയാൽ നമ്മുടെ വീട്ടിൽ വളരെ രുചികരമായ ചായക്കട സ്റ്റൈൽ ഉഴുന്ന് വട ആർക്കും ഉണ്ടാക്കാം. പിന്നെ വീട്ടിൽ വട ഉണ്ടാകുന്ന വീട്ടമ്മമാർ നേരിടുന്ന ഒരു പ്രദാന പ്രശ്നം ഉഴുന്ന് വടക്ക് നല്ല ഷേപ്പ് കിട്ടാത്തത് ആണ്. ദാ ഇങ്ങനെ ചെയ്തു നോക്കിയാൽ നല്ല വട്ടത്തിനുള്ള മധ്യത്തിൽ കുഴിയുള്ള നല്ല മൊരിഞ്ഞ ഉഴുന്ന് വട ആർക്കും സ്വന്തമായി വീട്ടിൽ ഉണ്ടാക്കാം. ഇങ്ങനെ ഒരു പ്രാവശ്യം ഉഴുന്ന് വട ഉണ്ടാക്കിയാൽ പിന്നെ ഒഴുന്നു വടയുടെ ഷേപ്പ് ശെരിയായില്ല എന്നു ആരും പറയില്ല. അറിയാത്തവരും ഈ വിദ്യ ഒന്നു പഠിക്കട്ടെ. ഒരു അറിവും ചെറുതല്ലല്ലോ. ഈ പോസ്റ്റ് നിങ്ങളുടെ സുഹൃത്തുക്കൾക്കായി ഒന്നു ഷെയർ ചെയ്തു കൊടുക്കു.