പണ്ടൊക്കെ ബേക്കറിയിലെ ചില്ലുകൂട്ടിൽ ആദ്യം ഇടം പിടിച്ചിരുന്ന ഒരു പലഹാരമാണ് ക്രീം ബൺ. ഇപ്പോൾ വേറെ ഒരുപാട് പലഹാരങ്ങൾ വന്നപ്പോൾ ക്രീം ബണ്ണിന്റെ ഡിമാൻഡ് കുറഞ്ഞു. സത്യത്തിൽ ഡിമാൻഡ് കുറഞ്ഞത് അല്ല കേട്ടോ. പിസ്സ, ബർഗർ, സാന്ഡ്വിച്ച് ഇങ്ങനെ കുറെ പുതിയ പലഹാരങ്ങൾ വന്നപ്പോൾ നമ്മൾ ക്രീം ബണ്ണിന്റെ കാര്യം അങ്ങു മറന്നു പോയതാണ്. പക്ഷേ ഒരു തവണ എങ്കിലും ക്രീം ബൻ കഴിച്ചിട്ടുള്ളവർക്ക് അതിന്റെ രുചി മറക്കാൻ പറ്റില്ല. ഇന്നത്തെ പോലെ പണ്ട് കാലത്ത് ഇത്ര ഒന്നും പലഹാരങ്ങൾ ഇല്ലല്ലോ. അപ്പോൾ പഫ്സ്, വട, ക്രീം ബൻ, വെട്ടു കേക്ക് ഇതൊക്കെ ആയിരുന്നു കൊച്ചു കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ട പലഹാരങ്ങൾ.
ക്രീം ബൻ ഉണ്ടാക്കാൻ നമ്മൾ വിചാരിക്കുമ്പോലെ അത്ര ബുദ്ദിമുട്ട് ഒന്നും ഇല്ല കേട്ടോ. വളരെ കുറച്ചു ചേരുവകൾ മതി ഇത് ഉണ്ടാക്കാൻ. മൈദയോ ഗോതമ്പു മാവോ ഉണ്ടെങ്കിൽ ചപ്പാത്തി ഉണ്ടാക്കി എടുക്കുന്ന പോലെ ആർക്കും ഉണ്ടാക്കാവുന്നതെ ഉള്ളു. പിന്നെ മറ്റു പലഹരങ്ങളായ കേക്ക്, ബ്രഡ് ഒക്കെ ഉണ്ടാക്കും പോലെ ഓവൻ ഒന്നും വേണ്ട ക്രീം ബൻ ഉണ്ടാക്കാൻ. നമ്മുടെ വീട്ടിലെ ഒരു ചീനി ചട്ടി ഉണ്ടെങ്കിലും ആർക്കും എളുപ്പത്തിൽ ബേക്കറിയിൽ നിന്നും കിട്ടും പോലെ നല്ല പഞ്ഞി പോലുള്ള സോഫ്ട് ക്രീം ബൻ ഉണ്ടാക്കി ഏടുക്കാം. ക്രീം ബൻ ഉണ്ടാകുന്ന രീതി വിഡിയോയിൽ വ്യക്തമായി പറഞ്ഞു തരുന്നുണ്ട്.