തറ തുടക്കാൻ വേണ്ടി നമ്മൾ എല്ലാവരും വലിയ വിലകൊടുത്തു മോപ്പുകൾ വാങ്ങി കൂട്ടാറുണ്ട് അല്ലെ? ഇപ്പോൾ വിപണിയിൽ പല മോഡലിൽ ഉള്ള മോപ്പുകൾ ഉണ്ട്. വലിക്കാനും കറക്കാനും തിരിക്കാനും ഒക്കെ ഒറ്റ വലി കൊണ്ട് പറ്റുന്ന മോപ്പുകൾ. എന്നാൽ സാദാരണ മോപ്പുകളെ പോലെ അല്ല തറ തുടക്കാൻ വേണ്ടിയുള്ള ഇങ്ങനെയുള്ള മോപ്പുകൾ ഇതൊക്കെ പെട്ടന്ന് കേടാകും. തുണി കൊണ്ടുള്ള മോപ്പുകൾ ആണ് എപ്പോഴും കൂടുതൽ കാലം നിലനിൽക്കുന്നത്. നന്നായി തറയിലെ അഴുക്കു പോകാനും നല്ലത് സാദാരണ മോപ്പുകൾ തന്നെയാണ്.
പത്തു പൈസ പോലും ചെലവില്ലാതെ നമുക്ക് വീടുകളിൽ വെറും പത്ത് മിനിറ്റ് കൊണ്ട് മോപ്പ് ഉണ്ടാക്കിയെടുക്കാൻ പടിച്ചാലോ. ഇതിനു തയ്യലും അറിയേണ്ട ഒരു മുൻപരിചയവും വേണ്ട. ഏതു കൊച്ചു കുട്ടികൾക്കും ഈസിയായി ഉണ്ടാക്കി എടുക്കാം ഈ ഒരു ട്രിക്ക് അറിഞ്ഞിരുന്നാൽ മാത്രം മതി കേട്ടോ. മൊപ്പിന്റെ പിടിയായി മുൻപ് ഉപയോഗിച്ചു ചീത്തയായ മോപ്പുകളുടെ പൈപ്പ് എടുത്തു വെച്ചാൽ മതിയാകും. അല്ലെങ്കിൽ ഒരു ചെറിയ തടിയുടെ കമ്പ് ആയാലും മതി. നമ്മൾ വെറുതെ കളയുന്ന പഴയ ടീഷർട്ട് ഒരെണ്ണം ഉണ്ടെങ്കിൽ നല്ല അടിപൊളി ഒരു മോപ്പ് റെഡി. പഴയ ടീഷർട്ട് വെച്ചു എങ്ങനെയാണ് ഈ മോപ്പ് ഉണ്ടാകുന്നത് എന്നു അറിയാൻ വീഡിയോ ഒന്ന് കണ്ടു നോക്കൂ. ഉണ്ടാകുന്ന രീതി വ്യക്തമായി വിഡിയോയിൽ പറയുന്നുണ്ട്.