നല്ല കേരള സ്റ്റൈൽ തനത് രുചിയുള്ള മീൻ അച്ചാർ ഇഷ്ടമല്ലാത്തവരായി ആരാണ് ഉള്ളത്. നല്ല മസാലയുള്ള ചുവന്ന നിറത്തിൽ ചാറുമായി കിടക്കുന്ന മീൻ അച്ചാർ ആരേയും ഒന്നു കൊതിപ്പിക്കും. ഒരു രണ്ട് സ്പൂൻ അച്ചാർ ഉണ്ടെങ്കിൽ ചോറുണ്ണൻ പിന്നെ വേറെ കറികൾ ഒന്നും തന്നെ വേണ്ട.സാദാരണ നല്ല ദശയുള്ള മീനുകൾ ആണ് അച്ചാർ ഇടനായി എടുക്കുന്നത്. ചൂര, നെയ്യ് മീൻ, ചെമ്മീൻ അച്ചാറുകൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. പണ്ട് മുതലേ അച്ചാർ ഉണ്ടാക്കി വിദേശത്തു ഉള്ളവർക്ക് നമ്മൾ കൊടുത്തു അയക്കാറുണ്ട്. കൂടുതലും കൊടുത്തു അയാക്കുന്നത് മീൻ അച്ചാറും ബീഫ് അച്ചാറും ആയിരിക്കും.വിദേശത്തേക്ക് നമ്മൾ മീൻ അച്ചാർ കൊടുത്തയകുമ്പോൾ ചില കാര്യങ്ങൾ വളരെ ശ്രദിക്കണം. അത് കുറച്ചു ദിവസങ്ങൾ കേടു കൂടാതെ ഇരിക്കണമെങ്കിൽ വിനാഗിരി അല്ലെങ്കിൽ സുർക്ക ചേർക്കണം.
അത്പോലെ തന്നെ വെള്ളത്തിന്റെ അളവും കുറച്ചു വേണം ചേർക്കാൻ. അല്ലെങ്കിൽ പൊട്ടി ഒലിക്കാനും ലീക് ആകാനും സാധ്യത ഉണ്ട്. പിന്നെ നല്ല ഡ്രൈ ആയിട്ടുള്ള കുപ്പികളിൽ വേണം അച്ചാർ നിറച്ചു വെക്കാൻ. അച്ചാറിന്റെ ചൂട് നന്നായി മാറിയതിന് ശേഷം മാത്രം കുപ്പിയിലാക്കുക. കുപ്പിയിലാക്കിയ ശേഷം നന്നായി അടിച്ചു പൊട്ടി ഒലിക്കാത്ത രീതിയിൽ ഒട്ടിച്ചു കൊടുക.മീൻ അച്ചാറിന്റെ രുചി കൂടാൻ ദാ ഇങ്ങനെ ഒന്നു ഉണ്ടാക്കി നോക്കു. നല്ല ചാറോട് കൂടിയ എത്ര കഴിച്ചലും മതി വരാത്ത മീൻ അച്ചാർ ഉണ്ടാകുന്ന വിധം വിഡിയോയിൽ പറയുന്നുണ്ട്.