നമ്മുടെ എല്ലാവരുടെയും വീടുകളിൽ സദാരണയായി ഉപയോഗിക്കുന്ന ഒന്നാണ് ഡോർ മാറ്റുകൾ. പലവിധ നിറത്തിലും മോഡലിലും ഉള്ള ചവിട്ടികൾ നമ്മൾ വാങ്ങാറുണ്ട്. മുപ്പത് രൂപ മുതൽ മൂവായിരം രൂപ വരെ കൊടുത്തു വാങ്ങുന്ന ചവിട്ടികൾ കടയിൽ കിട്ടും.
പണ്ടൊക്കെ വീടിന്റെ പുറത്തേക്കുള്ള രണ്ടു വാതിലുകളിൽ മാത്രം ആണ് ചവിട്ടു മെത്തകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അടുക്കളയിലും ബാത്റൂമിന്റെ വാതിലുകൾ ഉള്ളടത് ഒക്കെ ചവിട്ടി ഇടുന്നുണ്ട്. ഒരു വീട്ടിൽ കുറഞ്ഞത് ഒരു എട്ടു പത്തു ചവിട്ടു മെത്തകൾ എങ്കിലും വേണ്ടി വരുന്നുണ്ട്. ഇത്രെയും ചവിട്ടികൾ വാങ്ങി കൂട്ടാൻ ഒരു പാട് പൈസ ചിലവാക്കേണ്ടി വരുന്നുണ്ട്.
പണ്ട് കാലങ്ങളിൽ വീടിന്റെ അകത്ത് ബാത്റൂമുകൾ ഇല്ലാത്തത് കൊണ്ട് ചവിട്ടികൾ ഇത്ര ഒന്നും വാങ്ങേണ്ട ആവശ്യം വരുന്നില്ല. മാത്രമല്ല അടുക്കളയിൽ ഒക്കെ ചവിട്ടാനായി വീട്ടമ്മമാരുടെ ഏതെങ്കിലും പഴയ നൈറ്റിയോ അല്ലെങ്കിൽ ചാക്കോ ഒക്കെ ആണ് ഇട്ടിരുന്നത്. ഇപ്പോൾ കാലം മാറി കോലവും മാറി. വീട്ടിനകത്ത് ഭംഗിയുള്ള സാധങ്ങൾ മാത്രമേ നമ്മൾ ഉപയോഗിക്കുള്ളൂ.
കടയിൽ നിന്ന് വാങ്ങുന്ന 200 രൂപ വില വരുന്ന ഡോർ മാറ്റുകൾ ഒരു പൈസ പോലും ചെലവില്ലാതെ നമുക്കു ഉണ്ടാക്കിയെടുത്താലോ. ഇതു ഉണ്ടാക്കാൻ തയ്യൽ ഒന്നും അറിയേണ്ട കേട്ടോ പിന്നെ ഒന്നും വാങ്ങുകയും വേണ്ട. പഴയ രണ്ടു ഷാൾ മാത്രം മതി.