നമ്മുടെ എല്ലാം വീടുകളിൽ സ്വർണ്ണം ഉപയോഗിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല .പ്രത്യേകിച്ച് സ്ത്രീകൾ സ്വർണ്ണം ഇടാൻ കൂടുതൽ ഇഷ്ടപ്പെടുന്നവർ ആണ് .സ്വർണ്ണത്തിന്റെ മൂല്യം അത് അനുസരിച്ചു ആണ് .ഒരു പവൻ സ്വർണ്ണം വാങ്ങാൻ ഇപ്പോൾ ഏകദേശം 38000 രൂപയോളം വേണ്ടി വരും.എത്ര വില കേറിയാലും വാങ്ങാൻ തയ്യാറാണ് നമ്മൾ മലയാളികൾ.പക്ഷെ വാങ്ങിയ ശേഷം സ്വർണ്ണം നമ്മൾ വൃത്തി ആയി സൂക്ഷിക്കാറുണ്ടോ? ഇല്ല എന്ന് തന്നെ ആകും ഉത്തരം കാരണം വാങ്ങുമ്പോൾ ഉള്ള സൂക്ഷ്മതയെ നമുക്ക് ഉള്ളു .സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപം ആയി ആണ് വിപണിയിൽ കാണുന്നത്.
വീട്ടിൽ തന്നെ ഒരു രൂപ ചിലവ് ഇല്ലാതെ നമ്മുടെ സ്വർണ്ണം പുതിയത് പോലെ ആക്കുന്നത് എങ്ങനെ എന്ന് നോക്കാം.ആദ്യം ഒരു ബൗൾ തിളപ്പിച്ച വെള്ളം എടുക്കുക.അതിലേക്ക് ഒരു സ്സ്പൂൺ ഹെയർ ഷാംപൂ ഇട്ടു കൊടുക്കാം .അതിലേക്ക് ഒരു സ്പൂൺ മഞ്ഞൾ പൊടി ഇട്ടു നന്നായി മിക്സ് ചെയ്യുക .ശേഷം നമ്മുടെ ഗോൾഡ് ഇതിലേക്ക് ഇടുക ശേഷം 10 മിനിറ്റ് കഴിഞ്ഞു ഒരു ബ്രഷ് ഉപയോഗിച്ച് ക്ളീൻ ചെയ്യാം.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം.