വീട്ടിൽ ചോറിനു ആയാലും കുട്ടികൾക്ക് സ്ക്കൂളിൽ കൊണ്ട് പോകാനായാലും വീട്ടിൽ ചമ്മന്തി അരയ്ക്കുന്നത് പതിവാണ് .ദിവസവും തേങ്ങാ ചമ്മന്തി അരയ്ക്കാതെ വെറൈറ്റികൾ പരീക്ഷിക്കുന്നതാണ് എല്ലാവര്ക്കും ഇഷ്ടം.ഇങ്ങനെ ചെയ്താൽ ദിവസവും ഒരേ പോലെ ഉള്ള ചമ്മന്തി കഴിച്ചു മടുക്കുകയും ഇല്ല .ഇന്ന് അങ്ങനെ ഒരു സ്പെഷ്യൽ ചമ്മന്തി ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.തീർച്ചയായും എല്ലാവര്ക്കും ഇത് വീട്ടിൽ ഇഷ്ടപ്പെടും .രാവിലെ ഉള്ള ബ്രേക്ക് ഫാസ്റ്റ് കഴിക്കാനും അത് പോലെ തന്നെ ചോറ് കഴിക്കാനും ഇ ചമ്മന്തി മാത്രം മതിയാകും .പരീക്ഷിച്ചു നോക്കാം ഇത് എങ്ങനെ തയ്യാറാക്കാം എന്ന്.
ആദ്യമായി നമ്മുടെ ചമ്മന്തി തയ്യാറാക്കാൻ സവാള എടുക്കാം .വീഡിയോ കാണുന്ന രീതിയിൽ ഇത് അരിഞ്ഞു എടുക്കാം.ഇതിലേക്ക് തക്കാളിയും അത് അരിഞ്ഞതും പുളിയും ചേർത്ത് കൊടുക്കാം.ശേഷം രണ്ടു ഉണ്ട മുളകും ചേർത്ത് ഇതെല്ലം ഒരു ചോപ്പറിൽ അടിച്ചു എടുക്കാം .കറണ്ടൊ തീയോ ഒന്നും ഇല്ലാതെ തന്നെ നമുക്ക് ഇത് സിമ്പിളായി ചെയ്തു എടുക്കാൻ കഴിയും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത.