ആദ്യം മോപ്പ് വൃത്തിയാക്കു പിന്നെ അത് വെച്ചു നിങ്ങളുടെ വീട്ടിലെ തറ വൃത്തിയാക്കാം. നമ്മൾ എല്ലാവരും വീട് വൃത്തിയാക്കാൻ അതായത് തറ തുടക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് തുണി കൊണ്ടുള്ള മോപ്പുകൾ. പല മോഡൽകളിലും വിലയിലും ഇത് ലഭ്യമാണ്. മോപ്പ് വാങ്ങി കുറച് ദിവസങ്ങൾ കഴിയുമ്പോൾ അത് ആകെ കറുത്തു പഴയത് പോലെ വൃത്തികെട്ട നിറമാകുന്നത് പതിവാണ്. എല്ലാവരും മോപ്പ് വൃത്തിയാക്കിയ ശേഷം അത് നന്നായി കഴുകി തന്നെയാണ് വെക്കുന്നത്. എന്നാലും മിക്ക മോപ്പും വെള്ള നിറമായത് കൊണ്ട് ആകെ കറുത്തു വൃത്തികേടാകുന്നു.
വലിയ വീടൊക്കെ പണിത് വില കൂടിയ ഗ്രാനൈറ്റ് ഒക്കെയാണ് ഇപ്പോൾ എല്ലാവരും ഇടുക. ഇത് തുടക്കാൻ എങ്ങനെ നമ്മൾ അഴുക്കു പിടിച്ച മോപ്പ് ഉപയോഗിക്കും? പിന്നെ എല്ലാ അഴുക്കും തുടക്കാൻ നമ്മൾ മോപ്പ് ഉപയോഗിക്കുന്നത് കൊണ്ട്. വീട്ടിലെ എല്ലാ അഴുക്കും മുടിയും അണുക്കളും ഒക്കെ പറ്റി പിടിച്ചു ഇരിക്കുന്നത് മോപ്പുകളിൽ ആയിരിക്കും. അപ്പോൾ ഇടക്ക് ഒക്കെ അത് ഇങ്ങനെ ഡീപ് ക്ലീൻ ചെയേണ്ടത് വളരെ അത്യാവശ്യമാണ്. ഏതു അഴുക്കു പിടിച്ച പഴയ മോപ്പും വൃത്തിയാക്കാൻ ദാ ഈ ഒരു ഒറ്റ സൂത്രം ഉപയോഗിച്ചു നോക്കൂ. നിങ്ങളുടെ വീട്ടിലെ മോപ്പുകൾ പുതിയതു പോലെ വെട്ടി തിളങ്ങുന്നത് കാണാം.