വീടിന്റെ മുറ്റത്തു റോസാ ചെടികൾ പൂവ് പിടിച്ചു നിൽക്കുന്നത് കാണാൻ തന്നെ ഒരു സന്തോഷം ആണ് .എത്ര കണ്ടാലും മതി വരാത്ത ഒരു കാഴ്ച തന്നെ ആണ് അത്.നിരവധി ആളുകൾ വീടിനു മുൻപിൽ ഭംഗിക്കായി റോസാ ചെടികൾ വെച്ച് പിടിപ്പിക്കാറുണ്ട്.എല്ലാ റോസാ കമ്പുകളും പക്ഷെ പൂവ് തരാറില്ല .വളരെ സൂക്ഷ്മതയോടെ നല്ല രീതിയിൽ നടുന്നവയിൽ നല്ല പൂവ് കാണാൻ കഴിയും.കല്യാണ വീട്ടിലും നമുക്ക് ഗിഫ്റ്റ് ആയി കിട്ടുന്ന റോസ എങ്ങനെ നട്ടു നല്ല രീതിയിൽ പൂവ് എടുക്കാം എന്നു ഇന്നത്തെ വീഡിയോ കണ്ടു മനസിലാക്കാം.
ഇതിൽ ചെയ്യണ്ടത് ആദ്യം തണ്ടിൽ നിന്ന് ഇലകൾ’എല്ലാം അടർത്തി കളയാം .നല്ല രീതിയിൽ ഉള്ള തണ്ടുകൾ മാത്രം എടുത്തു ഉപയോഗിക്കാൻ ശ്രമിക്കുക .കേടു വന്ന തണ്ടുകൾ കട്ട് ചെയ്തു കളയുക .നല്ല ക്ളീൻ ആയ കത്രിക മാത്രം ഉപയോഗിച്ച് തണ്ടു കട്ട് ചെയ്യുക.വീഡിയോയിൽ കാണുന്ന രീതിയിൽ രണ്ടു സൈഡും കട്ട് ചെയ്തു കളയുക .അത്യാവശ്യം കട്ടിയുള്ള തണ്ടുകൾ മാത്രം ഉപയോഗിക്കുക .കത്രിക ഉപയോഗിക്കുന്നതിലും നല്ലതു ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്യുന്നതാണ് .