ഇപ്പോഴത്തെ കാലത്ത് വീടുകളിൽ ആഹാരം കഴിക്കാനായി കൂടുതലായി ഉപയോഗിക്കുന്നത് മലാമിൻ പ്ലേറ്റുകൾ ആണ്. മറ്റുള്ള പ്ലേറ്റുകളെ അപേക്ഷിച്ചു ഇതിൽ കറ പിടിച്ചാൽ പോകാൻ വലിയ പ്രയാസമാണ്. അത് പോലെ തന്നെ സ്റ്റീൽ സ്കറബ്ബർ ഉപയോഗിച്ചു ഉരച്ചു കഴുകാനും പറ്റില്ല.
പണ്ടൊക്കെ എല്ലാ വീടുകളിലും സാദാരണ ആയി ഉപയോഗിച്ചിരുന്നത് സ്റ്റീൽ പ്ലേറ്റുകൾ ആണ്. അത് ആകുമ്പോൾ കൂടുതൽ കാലം നിലനിൽക്കും. അത് പോലെ തന്നെ കുട്ടികൾ ഒക്കെ എത്ര എടുത്തു എറിഞ്ഞാലും പൊട്ടി പോകത്തും ഇല്ല. പിന്നെ ഗസ്റ്റ് വരുമ്പോൾ കൊടുക്കാൻ പണ്ടൊക്കെ സെറാമിക് പ്ലേറ്റുകൾ ഉപയോഗിച്ചിരുന്നു.
സെറാമിക്, സ്റ്റീൽ പ്ലേറ്റുകൾ നമുക്ക് എങ്ങനെ വേണമെങ്കിലും കഴുകി വൃത്തിയാക്കാം. എന്നാൽ ഫൈബർ, മലാമിൻ പ്ലേറ്റുകൾ അങ്ങനെ അല്ല. സൂക്ഷിച്ചു കഴുകിയില്ലങ്കിൽ അത് നശിച്ചു പോകും കൂടാതെ തിളക്കവും നഷ്ടപ്പെടും. ഇങ്ങനെ ഉള്ള പ്ലേറ്റുകളിൽ പറ്റി പിടിച്ചിരിക്കുന്ന കറ കളയാൻ ഒരു സൂത്രം ഉണ്ട്. ഈ ഒരു പേസ്റ്റ് ഉണ്ടാക്കി അത് വെച്ചു ഒന്ന് തുടച്ചെടുത്താൽ ഏതു കറ പിടിച്ചു കറുത്ത പഴയ പ്ലേറ്റും പുത്തൽ പുതിയത് പോലെ വെട്ടി തിളങ്ങു. പത്തു പൈസ ചിലവും ഇല്ല പുറത്തു നിന്നു വേറെ ഒന്നും വാങ്ങുകയും വേണ്ട. നമ്മുടെ അടുക്കളയിൽ ഉള്ള ഈ സാധനങ്ങൾ മാത്രം മതി. ഫൈബർ, പ്ളാസ്റ്റിക്, മലാമിൻ, സെറാമിക് അങ്ങനെ എല്ലാ പ്ലേറ്റുകളും പുത്തൽ പുതിയത് പോലെ തിളങ്ങും.