ഇങ്ങനെ ചെയ്‌താൽ റോസാ ചെടിയുടെ 10 ലക്ഷം കമ്പ് ഉണ്ടെങ്കിലും മുളപ്പിച്ചു എടുക്കാം

0
3790

റോസാ പൂവ് വീടിനു മുറ്റത്തു കൂട്ടത്തോടെ പിടിച്ചു നിൽക്കുന്നത് കാണാൻ തന്നെ പ്രേത്യേക ഒരു ഐശ്വര്യം ആണ് .എത്ര വില കൊടുത്തും നഴ്സറികളിൽ നിന്ന് റോസാ കമ്പ് പല രീതിയിൽ ഉള്ളവ നാം വാങ്ങി വെക്കാറുണ്ട് .ഇതെല്ലം ചെയ്യുന്നത് ഭംഗി കൂട്ടാൻ വേണ്ടി ആണ്.ചെറിയ രീതിയിൽ കഷ്ടപ്പെടാൻ തയ്യാറെങ്കിൽ കാശ് ചിലവ് ഇല്ലാതെ തന്നെ പല വെറൈറ്റികളിൽ ഉള്ള റോസാ ചെടി നമുക്ക് മുളപ്പിച്ചു എടുക്കാം .അങ്ങനെ ഉള്ള ഒരു സിംപിൾ രീതി ആണ് ഇന്ന് ഇവിടെ കാണിച്ചു തരുന്നത്.

ആദ്യമായി റോസാ നടാൻ കമ്പുകൾ എടുക്കുമ്പോൾ അടുപ്പിച്ചു അടുപ്പിച്ചു ഇലകൾ ഉള്ള കമ്പുകൾ എടുക്കാൻ ശ്രദ്ധിക്കുക .അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പുതിയ മുകളങ്ങൾ വരുകളും വളരെ വേഗത്തിൽ തന്നെ വേര് പിടിക്കുകയും ചെയ്യും.വീഡിയോ കാണുന്ന രീതിയിൽ തന്നെ കമ്പുകൾ വെട്ടി എടുക്കുക പെട്ടെന്ന് മുളക്കാൻ ഇതാണ് നല്ലത്.കമ്പുകൾ വെട്ടിയ ശേഷം നടാൻ കഴിഞ്ഞില്ല എങ്കിൽ വെള്ളത്തിൽ മുക്കി വെക്കാം .നശിക്കാതെ ഉണങ്ങി പോകാതിരിക്കാൻ ഇങ്ങനെ ചെയ്യാം.

ഇന്ന് ഞാൻ ഇത് നാടാൻ എടുക്കുന്നത് കൊക്കോ പീറ്റ് ആണ്.മണ്ണിനേക്കാൾ നല്ലപോലെ സിമ്പിളായി വേര് വരാൻ ഇത് സഹായിക്കും.ശേഷം മണ്ണ് ഉപയോഗിക്കാം.ഒരു ഗ്ലാസ് കൊക്കോ പീറ്റ് എടുത്തു കൃത്യമായി വെള്ളം മിക്സ് ചെയ്യാൻ മറക്കരുത് .ശേഷം വീഡിയോ കാണുന്ന രീതിയിൽ ഡിസ്പോസിബിൾ ഗ്ലാസിൽ നിന്ന് വെള്ളം പോകുന്ന രീതിയിൽ ഹോൾ ഇടാം.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here