നമ്മൾ എല്ലാവരും മത്സ്യവും അത്പോലെ തന്നെ ഇറച്ചിയും ഒക്കെ സാദാരണ ഒരു ആഴ്ച ഫ്രീസിറിൽ സൂക്ഷിച്ചു വെച്ചതിനു ശേഷം ഉപയോഗിക്കാറുണ്ട് അല്ലെ. എന്നാൽ മീൻ ഒക്കെ അങ്ങനെ സൂക്ഷിച്ചു കഴിയുമ്പോൾ ഒരു ആഴ്ച്ച കഴിയുമ്പോൾ പിന്നെ ഒരു ഉണക്ക മീന്റെ സ്മെൽ ഒക്കെ കറി വെക്കുമ്പോൾ തോന്നാറുണ്ട്. എന്നാൽ മീൻ ഈ രീതിയിൽ ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ ഒരു മാസം കഴിഞ്ഞാൽ പോലും ഒരു കെട്ട സ്മെല്ലോ അല്ലെങ്കിൽ ഉണക്ക മീന്റെ സ്മെല്ലോ നമുക്ക് തോന്നില്ല. കറി വെക്കുമ്പോൾ നല്ല ഫ്രഷ് മീൻ കറി വെച്ച പോലെ ഇരിക്കും.
പണ്ടൊക്കെ ഇന്നത്തെ പോലെ മിക്ക വീടുകളിലും ഫ്രിഡ്ജ് ഒന്നും ഇല്ലല്ലോ. അന്നൊക്കെ മീൻ ഒരു ദിവസം ഒക്കെ ഐസിട് വെക്കുമായിരുന്നു. പിന്നെ ഒരു പാട് മീൻ ഒക്കെ കിട്ടുന്ന ദിവസം മീൻ ഉപ്പിട്ട് ഉണക്കി സൂക്ഷിക്കുക ആണ് അന്നത്തെ പതിവ്. എന്നാൽ ഇന്ന് കാലം മാറി മീൻ എത്ര ഉണ്ടെങ്കിലും ഒരു വർഷം ഒക്കെ പാക്കറ്റിൽ ആക്കി സൂക്ഷിക്കാവുന്ന തരത്തിൽ ഉള്ള മീൻ കടകളിൽ ലഭ്യമാണ്.
നമ്മുടെ നാട്ടിലെ പോലെ അല്ല. വിദേശ രാജ്യങ്ങളിൽ ഫ്രോസൻ ഫിഷ് ഇറച്ചി ആണ് കൂടുതലായി ഉപയോഗിച്ചു വരുന്നത്. അതിനു വേണ്ടി അവിടെ എല്ലായിടത്തും കോൾഡ് സ്റ്റോറേജ്കൾ ഉണ്ട്. എന്നാൽ നമ്മുടെ വീട്ടിൽ വേറെ ഒന്നും ചെയ്യാതെ തന്നെ വീടുകളിൽ മൽസ്യം ഒരു മാസത്തിൽ കൂടുതൽ ഫ്രീസറിൽ സൂക്ഷിക്കാനുള്ള ടിപ്പ് ആണ് വിഡിയോയിൽ പറയുന്നത്.