നല്ല ചൂട് മട്ടൻ കറിയുടെ കൂടെ നൈസ് പത്തിരി കൂട്ടി കഴിക്കാൻ ഇഷ്ടമല്ലാത്തവരായി ആരാണ് ഉണ്ടാവുക.മലബാർ സൈഡിൽ കണ്ടുവരുന്ന ഒരു ട്രഡീഷണൽ ഐറ്റം ആണ് നൈസ് പത്തിരി. അരിപ്പൊടി ചൂട് വെള്ളത്തിൽ കുഴച്ചെടുത് ആണ് മറ്റുള്ള എല്ലാ പത്തിരികളെ പോലെ തന്നെ ഇതും ഉണ്ടാകുന്നത്. എന്നാൽ മിക്ക ആളുകളും നൈസ് പത്തിരി ഉണ്ടാക്കുമ്പോൾ നന്നായി കിട്ടാറില്ല. കുഴച്ചെടുക്കുമ്പോൾ വളരെ കുറച്ചു കാര്യങ്ങൾ ശ്രദിച്ചാൽ നല്ല കട്ടി കുറഞ്ഞ സോഫ്റ്റ് പത്തിരി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.പത്തിരി ഉണ്ടാക്കാൻ വേണ്ട പ്രദാന ചേരുവകൾ ഇതാണ്.
അരിപ്പൊടി,ഉപ്പ് വെള്ളം,എണ്ണ.ഇവയൊക്കെ ശെരിയായ അളവിൽ എടുത്തു പാകത്തിനുള്ള ചൂടിൽ കുഴച്ചെടുത്താലെ നൈസ് പത്തിരി കട്ടി കുറച്ചു പരത്തി എടുക്കാൻ പറ്റുള്ളൂ. അല്ലെങ്കിൽ നമ്മൾ പരത്തുമ്പോൾ പത്തിരി മുറിഞ്ഞു പോകും.മുസ്ലിങ്ങളുടെ നോമ്പ് കാലങ്ങളിലും പെരുന്നാലിനും ഒഴിച്ചു കൂടാൻ പറ്റാത്ത ഈ നൈസ് പത്തിരി ഉണ്ടാക്കാൻ ഈ വീഡിയോ കണ്ടു നോക്കു. ഇത് വരെ നൈസ് പത്തിരി ഉണ്ടാക്കിയിട്ട് ശെരിയാകാത്തവർ ഇങ്ങനെ ഒന്നു ട്രൈ ചെയ്താൽ നല്ല അടിപൊളി പത്തിരി കിട്ടും.