ക്ഷീണം മാറ്റാൻ നാരങ്ങാ വെള്ളം കുടിക്കാത്തവരായി ആരും ഉണ്ടാകില്ല .ക്ഷീണിച്ചു നിൽക്കുന്ന സമയം ഒരു നാരങ്ങാ വെള്ളം കുടിച്ചാൽ നമുക്ക് നല്ലൊരു ഉന്മേഷം ലഭിക്കും.നാം എന്നും കുടിക്കുന്നത് ഒരേ രീതിയിൽ തയ്യാറാക്കിയ നാരങ്ങാ വെള്ളം ആകും അത് ഇ കാലം കൊണ്ട് തന്നെ നമുക്ക് മടുത്തും കാണും .അങ്ങനെ ഉള്ളവർക്കായി ഇത് വരെ കുടിക്കാത്ത രീതിയിൽ തയ്യാറാക്കിയ ഒരു സ്പെഷ്യൽ നാരങ്ങാ വെള്ളം ആണ് തയാറാക്കുന്നത് .തീർച്ചയായും ഇങ്ങനെ ഒരു നാരങ്ങാ വെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടാവില്ല.
ഇ ലെമൺ ജ്യൂസ് തയ്യാറാക്കാൻ എന്തൊക്കെ വേണം എന്ന് നോക്കാം .ആദ്യമായി വേണ്ടത് നാരങ്ങാ നീരാണ് .അതിന്റെ കൂടെ ഒരു കുക്കുമ്പർ ചെറിയ ഒരു കഷ്ണം ഇഞ്ചി അരിഞ്ഞത് എന്നിവ ചേർക്കാം .അതിലേക്ക് നമുക്ക് രണ്ടു ഏലക്ക ചേർത്ത് കൊടുക്കാം .ശേഷം ഇതിലേക്ക് ഒരു കുഞ്ഞു പീസ് ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാം .ശേഷം ചെറിയ അളവിൽ ഉപ്പും ചേർത്ത് കൊടുക്കാം .മധുരം ആവശ്യം ഉള്ളവർ മധുരം ചേർക്കുക .ശേഷം നല്ല പോലെ ഇത് അടിച്ചു എടുക്കുക .ശേഷം നല്ല രീതിയിൽ ഒന്ന് അരിച്ചു എടുത്താൽ കിടിലം ജ്യൂസ് നമുക്ക് ലഭിക്കും .