ഒരു കഷണം മീൻ പൊരിച്ചതും കൂട്ടി ചോറു തിന്നാൻ ആഗ്രഹിക്കാത്തവരായി ഒരു മലയാളി പോലും ഉണ്ടാവില്ല. മിക്ക ആളുകൾക്കും മീൻ ഒഴിച്ചു കൂടാൻ കഴിയാത്ത ഒരു ആഹാരമാണ്. മീൻ കറി എല്ലാവർക്കും പ്രിയപ്പെട്ടത്താണെങ്കിലും മീൻ പൊരിച്ചതാണ് അതിനേക്കാൾ ഒരു പടി മുൻപിൽ അല്ലെ?
മീൻ പൊരിക്കൻ എല്ലാവർക്കും അറിയാം എങ്കിലും ഓരോ ആളുകളും ഉണ്ടാകുന്ന മീൻ പൊരിച്ചതിനു വേറെ വേറെ രുചിയായിരിക്കും അല്ലെ?
ചില ഹോട്ടലുകളിൽ ഊണിന്റെ കൂടെ കിട്ടുന്ന മീൻ പൊരിച്ചതിന്റെ രുചി എത്ര നാൾ കഴിഞ്ഞാലും മറക്കാൻ പറ്റില്ല.ഇനി അത് പോലെ നല്ല രുചിയുള്ള മീൻ പൊരിച്ചത് കഴിക്കാൻ ഹോട്ടലിലേക്ക് ഓടേണ്ട. നമ്മുടേ സ്വന്തം വീട്ടിൽ അടിപൊളി രുചിയിൽ മീൻ പൊരിച്ചത് ഉണ്ടാക്കി കഴിക്കാം. മീൻ പൊരിക്കുമ്പോൾ അതിൽ പുരട്ടുന്ന മസലായിൽ ഇങ്ങനെ കുറച്ചു മാറ്റങ്ങൾ വരുത്തിയാൽ അതിന്റെ രുചി പറയാൻ പറ്റാത്ത രീതിയിൽ കൂടും. പിന്നെ എത്ര പൊരിച്ച മീൻ കഴിച്ചാലും നിങ്ങൾക്ക് മതിയാകില്ല.
മീൻ പൊരിച്ചത് എന്നു പറയുമ്പോൾ തന്നെ ഓർമ വരുന്നത് നല്ല മൊരിഞ്ഞ ചുവന്ന നിറത്തിലുള്ള നല്ല എരിവുള്ള ഒന്നാണ് അല്ലെ. അങ്ങനെ നല്ല രുചിയും നിറവും മണവും ഒക്കെ ഉള്ള മീൻ പൊരിച്ചത് ഉണ്ടാക്കാൻ ഇങ്ങനെ ഒന്നു മസാല ഉണ്ടാക്കി തേച്ചു പിടിപ്പിച്ചാൽ മതി. ഏതു തരം മീൻ വേണമെങ്കിലും ഇങ്ങനെ പൊരിച്ചു എടുക്കാം. മീൻ മസാല ഉണ്ടാക്കുന്ന രീതി വിഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് .വീഡിയോ കണ്ടു റെസിപ്പി ഇഷ്ടമായൽ നിങ്ങളുടെ സുഹൃത്തുക്കൾക്ക് കൂടി ഒന്നു ഷെയർ ചെയ്തു കൊടുക്കാൻ ഒട്ടും മടി കാണികണ്ട കേട്ടോ.