വെറും അറുപതു രൂപയ്ക്ക് കൊട്ട കണക്കിന് ബ്യൂട്ടി സോപ്പ് നിങ്ങളുടെ വീട്ടിൽ ഉണ്ടാക്കാം

0
349

സോപ്പ് നിർമാണം നമ്മുടെ ജീവിതത്തിൽ സോപ്പിനുള്ള പ്രാധാന്യം വളരെ വലുതാണ്. സൗന്ദര്യം വർധിപ്പിക്കാൻ മാത്രമല്ല ഇന്നത്തെ ഈ സാഹചര്യത്തിൽ സോപ്പിന് നമ്മുടെ ജീവനോളം വിലയുണ്ട്. മാർകറ്റിൽ നിന്നും വലിയ വില കൊടുത്തു വാങ്ങുന്ന ഈ സോപ് വളരെ ചുരുങ്ങിയ ചിലവിൽ അതിനേക്കാൾ ഏറെ ഗുണമെന്മയോടെ ഉണ്ടാക്കാൻ പറ്റും. അതെങ്ങനെ ആണെന്ന് നോക്കാം.മിക്കവാറും കടകളിലെല്ലാം സോപ്പ് നിമിക്കുന്ന കിറ്റുകൾ ലഭ്യമാണ്.60 രൂപ മാത്രമാണ് അതിന്റെ വില. അത് വാങ്ങിയാൽ നമ്മുടെ ആവശ്യത്തിനുള്ള ഔഷധ ങ്ങൾ ചേർത്ത് വളരെ ഗുണമെന്മ ഉള്ള 70ഗ്രാം വരുന്ന 21സോപ്പ് ഈസി ആയി വീട്ടിൽ നിർമ്മിക്കാം.

ആദ്യമായി കറ്റാർവാഴയോ തുളസിയോ പോലുള്ള നിങ്ങൾക് ലഭ്യമായ ഏതെങ്കിലും ഔഷധ സ സ്യത്തിന്റെ നീര് 200മില്ലി അരച്ചെടുക്കുക.400മില്ലി വെള്ളം ചെമ്പരത്തി പൂവിട്ടു തിളപ്പിക്കുക. നിറത്തിന് വേണ്ടിയാണത്.ഒരു പ്ലാസ്റ്റിക് ബക്കറ്റ്റിലേക്കു 400മില്ലി ചെമ്പരത്തിയിട്ട വെള്ളവും 200മില്ലി ഔഷധ സസ്യ നീരും ഒഴിക്കുക. സോപ്പ് കിറ്റിലെ കാസ്റ്റിക് സോടയുടെ പാക്കറ്റ് അതിലേക്കു പൊട്ടിച്ചിട്ടു നന്നായി ഇളക്കി അലിയിപ്പിച്ചു 6മണിക്കൂർ വയ്ക്കുക. അതിനു ശേഷം 1200മില്ലി വെളിച്ചെണ്ണ ഒരു പത്രത്തിലൊഴിച്ച ശേഷം കിറ്റിലെ ടാൽകം പൌഡർ ഇട്ടു നന്നായി ഇളക്കുക.

അതിലേക്കു 6മണിക്കൂർ വച്ച ലായനി ചേർത്ത് നന്നായി യോജിപ്പിക്കുക. കിട്ടിനുള്ളിലുള്ള സുഗന്ധം ഈ സമയത്തു ചേർത്തുകൊടുക്കുക. ഒരു സ്റ്റീൽ പത്രത്തിലൊഴിച്ചു നാലു മണിക്കൂർ വെയിറ്റ് ചെയ്യുക. മുറിച്ചെടുത്തു 15ദിവസത്തിന് ശേഷം ഉപയോഗിച്ച് തുടങ്ങാവുന്നതാണ്.വളരെ ഗുണമെന്മയുള്ള ചിലവുകുറഞ്ഞ രീതിയിലുള്ള നിർമാണത്തെ പറ്റി ഈ വീഡിയോയിൽ വിശദമായി കാണിച്ചിട്ടുണ്ട്. കണ്ടതിനു ശേഷം നിങ്ങളുടെ അഭിപ്രായം കമന്റ്‌ ആയി
അറിയിക്കുക.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here